Breaking NewsKERALANEWSTop News

മാലാഖമാരെന്ന വിളിപ്പേരിനപ്പുറം കേരളം നഴ്സുമാരോട് കാട്ടുന്നത് കടുത്ത അനീതി; ലക്ഷങ്ങൾ ഫീസ് നൽകി പഠിച്ചിട്ടും സർക്കാർ സർവീസിലേക്ക് അപേക്ഷിക്കാൻ പോലുമാകുന്നില്ല; കേരളം കാണേണ്ട കണ്ണീരിന്റെ കഥ ഇങ്ങനെ

കോട്ടയം: ലക്ഷങ്ങൾ കൊടുത്താണ് നഴ്സിം​ഗ് പഠിച്ചത്. കേരളത്തിൽ പഠനസൗകര്യം ലഭിക്കാത്തതിനാൽ വർഷങ്ങളോളം അന്യസംസ്ഥാനങ്ങളിൽ പോയി നിന്ന് നഴ്സിം​ഗ് പഠനം. പഠിച്ച് ജയിച്ച് കേരളത്തിൽ എത്തിയാലും വീണ്ടും പരീക്ഷയാണ്. കേരളത്തിലെ നഴ്സിം​ഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ. അതും പാസായി കേരളത്തിലെ അം​ഗീകൃത നഴ്സായിക്കഴിഞ്ഞാലും സഹിക്കേണ്ടത് അവ​ഗണന മാത്രം. പ്ലസ്ടുവിന് സയൻസ് പഠിച്ചില്ല എന്ന പേരിൽ സംസ്ഥാനത്ത് സർക്കാർ ജോലിക്ക് അപേക്ഷ നൽകാൻ പോലും കഴിയാതെ പിന്തള്ളപ്പെടുന്നത് അർഹരായ ആയിരക്കണക്കിന് നഴ്സുമാരാണ്. പണിയെടുക്കുന്നവർക്ക് ഒപ്പം നിൽക്കുമെന്ന് പറയുന്ന കേരളത്തിലെ ഇടത് സർക്കാർ പോലും ഈ പാവങ്ങളുടെ ദുരിതം കാണുന്നില്ല. മാലാഖ എന്ന വിളിപ്പേരുള്ളപ്പോഴും കണ്ണീരും അവ​ഗണനയും മാത്രമാണ് ഇവർക്ക് സ്വന്തം.

പ്ലസ്ടു സയൻസ് പഠിക്കാത്തതിന്റെ പേരിൽ നഴ്സുമാർക്ക് വീണ്ടും സർക്കാരിന്റെ അവ​ഗണന

കേരളത്തിലെ നഴ്സുമാരിൽ ബഹുഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസിതര വിഷയങ്ങൾ പഠിച്ച് പിന്നീട് കേരളത്തിന് പുറത്തുപോയി നഴ്സിം​ഗ് പഠിച്ചവരാണ്. ജനറൽ നഴ്സിം​ഗ് പഠിക്കാൻ ഒരു വിദ്യാർത്ഥിക്ക് ശരാശരി മൂന്നുലക്ഷം രൂപ ചിലവ് വരും. ബി.എസ്.സി നഴ്സിം​ഗ് ആണെങ്കിൽ അത് അഞ്ച് ലക്ഷമാകും. കേരളത്തിലെ ഇടത്തരക്കാരനും വളരെ പാവപ്പെട്ടവനും തന്റെ മക്കളെ ഇത്രയും പണം ലോണെടുത്ത് പഠിപ്പിക്കുന്നത് മാന്യമായ ഒരു തൊഴിൽ ചെയ്ത് ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ്. എന്നാൽ, സർക്കാർ ആശുപത്രികളിലെ ജോലി എന്നത് ഇക്കൂട്ടർക്ക് ഇന്നും വെറും സ്വപ്നം മാത്രമാണ്.

നിങ്ങളുടെ മൊബൈൽ നെറ്റ് വർക്കിന്റെ വേ​ഗത കുറവാണോ

ഇന്ത്യൻ നഴ്സിങ് കൗൺസിൽ നഴ്സുമാർക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയൽ (എൻയുഐഡി) കാർഡിന് പോലും യോ​ഗ്യതയുള്ളവരാണ് ഈ നഴ്സുമാർ. കേരള സർക്കാർ ഇവരെ അകറ്റി നിർത്തുന്നത് പ്ലസ്ടുവിന് സയൻസ് പഠിച്ചില്ല എന്ന കാരണം ഒന്നുമാത്രമാണ്. മതിയായ യോ​ഗ്യതയില്ല എന്ന കാരണത്താലല്ല ഇവരെ സർക്കാർ സർവീസിൽ നിന്നും മാറ്റി നിർത്തുന്നത്. കേരളത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്ന നഴ്സുമാരും ഇവർ തന്നെയാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്നതും പ്ലസ്ടുവിന് സയൻസ് പഠിച്ചിരുന്നോ എന്ന ചോദ്യത്തിന് ശേഷമല്ല. അതേസമയം, സർക്കാർ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രികളിൽ പോലും കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്ന നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കാനും സംവിധാനമില്ല. 550 രൂപ പ്രതിദിനം എന്നതാണ് ഇവിടെ കരാർ നഴ്സുമാരുടെ വേതനം.

പാ​​ർ​​ട്ടി​​യും പ്ര​​വ​​ർ​​ത്ത​​ന​​വും അ​​ടി​​മു​​ടി പ​​രി​​ഷ്ക​​രി​​ക്കു​​ന്നു

കേരളത്തിന് പുറത്ത് ഇക്കൂട്ടർക്ക് യാതൊരു വിവേചനവും ഇല്ലെന്നതാണ് മറ്റൊരു വസ്തുത. റയിൽവെയിലും കേന്ദ്ര ​ഗവൺമെന്റ് ഏജൻസികൾ നടത്തുന്ന റിക്രൂട്ട്മെന്റുകളിലും പ്ലസ്ടുവിന് സയൻസ് പഠിച്ചില്ലെന്ന കാരണത്താൽ ഇവരെ മാറ്റിനിർത്താറില്ല. എയിംസിൽ ഉൾപ്പെടെ ജോലിക്ക് കയറുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും കേരളത്തിൽ മാത്രമാണ് തങ്ങളെ രണ്ടാംതരം പൗരന്മാരായി പരി​ഗണിക്കുന്നത് എന്നുമാണ് ഇവർ പറയുന്നത്.

വകുപ്പിൽ നടക്കുന്നത് വല്ലതും മന്ത്രി അറിയുന്നുണ്ടോ?

ഈ മാസം 14ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സിം​ഗോ ജനറൽ നഴ്സിം​ഗോ പഠിച്ച ഉദ്യോ​ഗാർത്ഥികൾ പ്ലസ്ടുവിനോ വിഎച്ച്സിയിലോ സയൻസ് വിഷയം നിർബന്ധമായും പഠിച്ചിരിക്കണം എന്ന മാനദണ്ഡമാണ് വീണ്ടും വിവാദത്തിന് വഴിവെക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സ് ​ഗ്രേഡ് 2 നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ജനറൽ നഴ്സിം​ഗ് പഠിച്ച ഭൂരിപക്ഷം പേരും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. ഇവർ കേരള നഴ്സിം​ഗ് കൗൺസിലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇവരെ തഴയുന്ന നിലപാടാണ് കാലങ്ങളായി സർക്കാർ സ്വീകരിക്കുന്നത്.

പുതിയ നിയമനങ്ങൾക്ക് നിയന്ത്രണം

ബി.എസ്‌സി നഴ്‌സിംഗ് പഠിക്കാൻ പോലും ഏതെങ്കിലും വിഷയത്തിലെ പ്ലസ്ടു മതിയെന്ന നിർദ്ദേശം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പോലും മുന്നോട്ട് വെക്കുന്ന സമയത്താണ് കേരളത്തിലെ ഈ വിവേചനം. കഴിഞ്ഞ വർഷം കൗൺസിൽ പുറത്തിറക്കിയ ബി.എസ്‌സി നഴ്‌സിംഗിന്റെ പുതുക്കിയ സിലബസിന്റെ കരടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ ജനറൽ നഴ്സിം​ഗിന് ചേരാൻ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു പാസായാൽ മതി. എന്നാൽ, നാല് വർഷത്തെ ബി.എസ്‌സി നഴ്‌സിംഗിന് ചേരാൻ നിലവിൽ പ്ലസ്ടുവിന് ജീവശാസ്ത്രം പഠിക്കുന്ന സയൻസ് ഗ്രൂപ്പുകാർക്ക് മാത്രമാണ് കഴിയുക. ഇതിലും മറ്റ് വിഷയങ്ങൾ പഠിച്ചവർക്ക് അവസരം ഒരുങ്ങുമ്പോഴാണ് പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ജനറൽ നഴ്സുമാരോടുള്ള സംസ്ഥാന സർക്കാരിന്റെ വിവേചനം.

വിവാഹ വാഗ്ദാനം നൽകി ലൈം​ഗിക ഉപയോ​ഗം

പി.എസ് സി വിജ്ഞാപനം അനുസരിച്ച് ബി.എസ്.സി നഴ്സുമാർക്കും ജനറൽ നഴ്സുമാർക്കും കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനത്തിനായുള്ള അപേക്ഷ നൽകാം.എന്നാൽ ഉദ്യോഗാർഥികൾ പ്ലസ്ടു വോ, പ്രീഡിഗ്രിയോ, വി.എച്ച്.സി.ഇ യോ സയൻസ് വിഷയങ്ങളിൽ പാസ്സ് ആയിരിക്കണം.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ഇവനാണ്

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ടിക്കുന്ന ഭൂരിപക്ഷവും പ്ലസ്ടുവിന് സയൻസ് ഇതര വിഷയങ്ങൾ പഠിച്ച ശേഷം ജനറൽ നഴ്സിം​ഗ് പാസായവരാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ താത്ക്കാലിക ജീവനക്കാരായും ഇവരെ നിയമിക്കാറുണ്ട്. എന്നാൽ, സ്ഥിരം സർക്കാർ നിയമനങ്ങൾ വരുമ്പോൾ പ്ലസ്ടുവിന് സയൻസ് പഠിച്ചിരിക്കണം എന്നത് നിർബന്ധമാക്കുകയാണ്. ഇതുവഴി നിരവധി ആളുകൾക്കാണ് അവസരം നഷ്ടമാകുന്നത്. സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം എന്ന് നിഷ്കർഷിക്കുമ്പോൾ തന്നെ ബയോളജി വേണമെന്ന് നിർബന്ധമില്ല. കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്കും അപേക്ഷിക്കാം. മറ്റ് ഗ്രൂപ്പുകൾ പഠിച്ചവർക്ക് മാത്രം എന്തുകൊണ്ട് അയാഗ്യത കൽപ്പിക്കുന്നുവെന്നാണ് നഴ്സുമാരുടെ ചോദ്യം.

“അന്ന് വെക്കാൻ പറ്റിയില്ല,സോറി” എന്നാൽ എന്താ, ഇപ്പൊ വച്ചില്ലേ?

കേരളത്തിൽ 2007 ന് മുൻപ് വരെ സ്റ്റാഫ്‌ നഴ്‌സ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു സയൻസ് നിർബന്ധമല്ലായിരുന്നു. കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമില്ലായിരുന്നു. പ്ലസ് ടു സയൻസ് പഠിക്കാത്ത നിരവധി പേർ 2007 ന് മുൻപ് സർവീസിൽ കയറി സുസ്ത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നുണ്ട്. കേരളത്തിൽ തന്നെ ESI, ശ്രീചിത്ര, RCC എന്നിവിടങ്ങളിലും പ്ലസ് ടു സയൻസ് പഠിക്കാത്ത ധാരാളം നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ കണ്ണുരുട്ടലിൽ ഭയന്ന് വി ഡി സതീശൻ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close