KERALANEWSTop News

അധ്യാപകർക്ക് നേരിട്ട് കൊടുക്കാൻ കഴിയാത്ത സമ്മാനങ്ങൾ പോസ്റ്റലായി വീട്ടിലെത്തിക്കും ;അധ്യാപക ദിനത്തിൽ പ്രത്യേക പദ്ധതിയുമായി കേരള തപാൽ വകുപ്പ്

തിരുവനന്തപുരം: കൈപിടിച്ചുയർത്തിയ അധ്യാപകരെ ഓർക്കാനും അവരോടൊപ്പം കുറച്ചുസമയമെങ്കിലും ചിലവഴിക്കാനുമാണ് അധ്യാപക ദിനത്തിൽ എല്ലാവരും ആഗ്രഹിക്കുക. എന്നാൽ കൊറോണ പ്രതിസന്ധി മൂലം തങ്ങളുടെ പ്രിയ അദ്ധ്യാപകരെ നേരിട്ട് കാണാനോ ഒത്തുകൂടാനോ പലർക്കും ഇത്തവണയും സാധിക്കില്ല. ഇതിനൊരു പരിഹാരമൊരുക്കുകയാണ് കേരള തപാൽ സർക്കിൾ. അധ്യാപകദിനത്തിന് മുമ്പ് വിദ്യാർഥികള്‍ക്ക് തങ്ങളുടെ സമ്മാനങ്ങൾ തപാൽ വകുപ്പിലൂടെ അധ്യാപകരിലേക്കെത്തിക്കാം.

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെയാണ് ഈ പ്രത്യേക പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍ ഉപഭോക്താവിന് പോസ്​റ്റോഫിസില്‍ നിന്ന് ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് കാറ്റലോഗില്‍ നിന്നുള്ള സമ്മാനങ്ങള്‍ തിരഞ്ഞെടുത്ത് തങ്ങളുടെ അധ്യാപകര്‍ക്കായി ഓര്‍ഡര്‍ ചെയ്യാം. അധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്​റ്റായി ഇവ തപാൽ വകുപ്പ് അധ്യാപകര്‍ക്ക് കൈമാറും.

സമ്മാനത്തോടൊപ്പം അധ്യാപകർക്കായി സന്ദേശവും എഴുതി അയക്കാനാവും. സ്​റ്റാമ്പ് പതിപ്പിച്ച കീ ചെയിനുകള്‍, ബുക്ക്മാര്‍ക്കുകള്‍ തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാനയിനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close