NEWSSPORTS

ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനൊരുങ്ങി കേരളാ ടീം; മുന്നിൽ നിന്ന് നയിക്കുക മുഹമ്മദ്‌ സജാദും അജിതയും

കോഴിക്കോട്: അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണ മേഖല ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ പ്രഖ്യാപിച്ചു. 4, 5 തിയതികളിൽ ഈറോഡിൽ ആയിരിക്കും കലി നടക്കുക. പുരുഷ ടീമിനെ സി.പി. മുഹമ്മദ്‌ സജാദും വനിതാ ടീമിനെ എ. അജിതയും മുന്നിൻനിന്ന് നയിക്കും.

സി.പി. മുഹമ്മദ്‌ സജാദ് നയിക്കുന്ന പുരുഷടീമിൽ ഫാസിൽ വൈസ് ക്യാപ്റ്റനാകും. പി. സിദ്ധാർത്ഥ്, കെ. വിപിൻ, അഭിജിത് ശശീന്ദ്രൻ, എ.ടി.കെ അശ്വന്ത്, നിഖിൽ സുരേഷ്, പി.ടി. അതുൽജിത്, പി.കെ ജിബിൻ ലാൽ, എം.പി. ജിജിത്, ടി.കെ. ശരത് രാജ്, പി. സരുൺ, ടി.പി. രാഗേഷ്, ഡി.ആർ. ലിഖിത് എന്നിവരാണ് ടീമിലെ പ്രധാന കളിക്കാർ. പി.പി അജിത് ലാൽ ആയിരിക്കും പരിശീലകൻ. മാനേജർ പി. ഷഫീഖ്.

എ. അജിത നയിക്കുന്ന വനിതാ ടീമിൽ പി.എസ് അക്ഷിമ വൈസ് ക്യാപ്റ്റനാകും കെ. അക്ഷര, വി. മാളവിക, പി. അശ്വതി, സി. ആരതി, വിസ്‌മയ, കെ. ശ്രീജ, ടി.പി സിനി, മൃദുല്യ, എസ്. നവ്യ, ഇ. ബിന്ദു മോൾ, കെ.ശ്രുതി എന്നിവർ പ്രധാന കളിക്കാരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close