Breaking NewsKERALANEWS

പാ​​ർ​​ട്ടി​​യും പ്ര​​വ​​ർ​​ത്ത​​ന​​വും അ​​ടി​​മു​​ടി പ​​രി​​ഷ്ക​​രി​​ക്കു​​ന്നു; കേരള കോൺ​ഗ്രസ് എമ്മിന് ഇനി പ്രൊ​​ഫ​​ഷ​​ണ​​ൽ​​സ് ഫ്ര​​ണ്ടും

കോ​​ട്ട​​യം: ഇടതുമുന്നണിയിൽ എത്തിയതിന് പിന്നാലെ കേരള കോൺ​ഗ്രസ് എം സംഘടനാ രം​ഗത്ത് സമ​ഗ്രമായ മാറ്റങ്ങളാണ് വരുത്തുന്നത്. കേരള കോൺ​ഗ്രസിന്റെ മുൻകാല രീതികളിൽ നിന്നും വ്യത്യസ്തമായി പാർട്ടി ചെയർമാൻ പൂർണമായും പാർലമെന്ററി രം​ഗത്ത് നിന്നും വിട്ടുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. പാ​​ർ​​ട്ടി​​യും പ്ര​​വ​​ർ​​ത്ത​​ന​​വും അ​​ടി​​മു​​ടി പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ​​പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ രൂ​​പീ​​ക​​രി​​ക്കാൻ ഒരുങ്ങുകയാണ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം. കേ​​ര​​ള പ്രൊ​​ഫ​​ഷ​​ണ​​ൽ​​സ് ഫ്ര​​ണ്ട് എ​​ന്ന പേ​​രി​​ൽ ഫോ​​റ​​ത്തി​​നു രൂ​​പം ന​​ൽ​​കാ​​നാ​​ണു പാ​​ർ​​ട്ടി​​യു​​ടെ തീ​​രു​​മാ​​നം.

കുപ്രസിദ്ധ കുറ്റവാളിക്ക് ജയിലിൽ ഹാപ്പി ബർത്ത്ഡേ പാടി കേക്ക് ഊട്ടി പോലീസ്

മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്, ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, മീ​​ഡി​​യ, ഐ​​ടി, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണ് രൂ​​പീ​​ക​​രി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ഇ​​തി​​നാ​​യി ഉ​​ട​​ൻ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ​​യ്ക്കാ​​ണ് ഫോ​​റ​​ത്തി​​ന്‍റെ ചു​​മ​​ത​​ല. ക​​ഴി​​ഞ്ഞ ആ​​റി​​നു കോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ലാ​​ണു കൂ​​ട്ടാ​​യ്മ​​യു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തി​​നു പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.

പൂത്തു നിൽക്കുന്ന ശിംശപാ വൃക്ഷം കണ്ടിട്ടുണ്ടോ ?

കേരളത്തിലെ പ്രമുഖ ഇടത് പാർട്ടികളായ സിപിഐയുടെയും സിപഎമ്മിന്റെയും മാതൃകയിൽ കേഡർ സ്വഭാവത്തിലേക്ക് പാർട്ടിയെ മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടേത് പോലെ പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനം കർശനവും ശക്തവുമാക്കാനാണ് കേരള കോൺ​ഗ്രസും ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി പാർട്ടി അം​ഗങ്ങൾക്ക് ലെവി ഏർപ്പെടുത്തും. തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രതിമാസം പാർട്ടിക്ക് നൽകാൻ ഇതോടെ അം​ഗങ്ങൾ ബാധ്യസ്ഥരാകും. പാർട്ടി എന്ന നിലയിലുള്ള കെട്ടുറപ്പിനും അം​ഗങ്ങളുടെ ഉത്തരവാദിത്വത്തിനും ലെവി വേണമെന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

ലെവി എത്രയെന്ന് നിശ്ചയിക്കുക പാർട്ടിയുടെ പേരിൽ ലഭിച്ച സ്ഥാനമാനങ്ങളുടെ അളവ് അനുസരിച്ചാകും. മന്ത്രി, എംപി, എംഎൽഎ, ചീഫ് വിപ്പ്, മറ്റ് ജനപ്രതിനിധികൾ, ബോർഡ്- കോർപ്പറേഷൻ അം​ഗങ്ങളും ചെയർമാൻമാരും, സഹകരണ സംഘങ്ങളിലെ ജീവനക്കാർ, ഭരണസമിതി അം​ഗങ്ങൾ, പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ എന്നിവർക്കാകും ആദ്യ ഘട്ടത്തിൽ ലെവി ഏർപ്പെടുത്തുക.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

പാർട്ടി മെമ്പർഷിപ്പ് രണ്ട് നിലയിലാകും. സാധാരണ അം​ഗത്വം എന്നും സജീവ അം​ഗത്വമെന്നും രണ്ടായി മെമ്പർഷിപ്പ് തരംതിരിക്കും. ഓരോ ഘടകത്തിലും പ്രവർത്തിക്കുന്നവരുടെ ലെവി എത്രയാകണം എന്നത് സംബന്ധിച്ചും പാർലമെന്ററി സ്ഥാനങ്ങൾ വഹിക്കുന്നവരുടെ ലെവി സംബന്ധിച്ചും തീരുമാനം ഉണ്ടാകും. പാർട്ടിം മെമ്പർഷിപ്പ് പ്രവർത്തനം ഓൺലൈനാക്കുന്നതും പാർട്ടിയുടെ സജീവ പരി​ഗണനയിലാണ്.

ബീമാ പള്ളി സംഭവം ഐക്യ കേരളം കണ്ട രണ്ടാമത്തെ വലിയ പൊലീസ് വെടിവെപ്പ്

ഇടത് മുന്നണിയിലെ മൂന്നാം കക്ഷി എന്ന നിലയിൽ ഇപ്പോൾ കിട്ടുന്ന പരി​ഗണനയും നിലവിൽ പാർട്ടിക്ക് വളരാൻ കഴിയുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങൾ. തുടക്കം മുതലേ തന്നെ ഇടത് സ്വഭാവമുള്ള പാർട്ടി തന്നെയാണ് കേരള കോൺ​ഗ്രസ് എന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കെ എം മാണിയുടെ അധ്വാന വർ​ഗ സിദ്ധാന്തം തങ്ങളുടെ തൊഴിലാളി വർ​ഗത്തോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന പ്രത്യയശാസ്ത്രമാണെന്നും കേരള കോൺ​ഗ്രസ് പറയുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ഇവനാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close