KERALANEWS

കേരള സംഗീത നാടക അക്കാദമി നാളെ അരങ്ങുണരും; പ്രഫഷനൽ നാടക മത്സരത്തിന് ആരംഭം

തൃശൂർ: കേരള സംഗീത നാടക അക്കാദമിയിൽ നാളെ 2019ലെ പ്രഫഷനൽ നാടക മത്സരത്തിന് ആരംഭം. കോവിഡിനെ തുടർന്ന് നീട്ടി വെച്ച മത്സരമാണ് നാളെ തുടങ്ങുന്നത്. കേരള സംഗീത നാടക അക്കാദമി ചെയർപഴ്സൻ കെപിഎസി ലളിത രാവിലെ 9.30ന് പരിപാടി ഉദ്ഘാടനം ചെയ്യും.

അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട്ട് അധ്യക്ഷത വഹിക്കും. അക്കാദമി പുറത്തിറക്കിയ 8 പുസ്തകങ്ങൾ അശോകൻ ചരുവിൽ പി.വി.കെ. പനയാലിനു നൽകി പ്രകാശനം ചെയ്യും. 29ന് സമാപിക്കും. ദിവസം 2 നാടകങ്ങൾ വീതം ആകെ 10നാടകങ്ങളാണ് അരങ്ങേറുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close