celebrityTrending

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടി – അന്ന ബെൻ

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അന്ന ബെൻ സ്വന്തമാക്കി. ‘കപ്പേള’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡിന് അർഹയായത്.
കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. സംവിധായകന്‍ ആഷിക് അബുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങി നൈറ്റ്‌സിന്റെ കാസ്റ്റിങ്ങ് കോള്‍പോസ്റ്റര്‍ കണ്ട് മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ഓഡീഷന് പങ്കെടുത്തു.എന്നാല്‍ ചിത്രത്തിന്റെ ഓഡീഷന് പങ്കെടുത്തപ്പോള്‍ താന്‍ ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന കാര്യം പറഞ്ഞിരുന്നില്ല. നാല് ഓഡിഷനുകള്‍ക്കുശേഷം ചിത്രത്തിലേക്ക് സെലക്ട് ചെയ്തപ്പോഴാണ് വീട്ടില്‍ പറയുന്നത്. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി.

മുഹമ്മദ് മുസ്തഫ സംവിധാനവും രചനയും നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് കപ്പേള. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 7 നു തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചുവെങ്കിലും കോവിഡ് പ്രശ്നങ്ങൾ കാരണം ഒരാഴ്ചക്കു ശേഷം പ്രദർശനം നിർത്തി വെച്ചു. പിന്നീട് 2020 ജൂൺ 22നു നെറ്റ്ഫ്ലിക്സ് വഴി പ്രദർശനം ആരംഭിച്ചു.

ചിത്രത്തിലെ ജെസ്സിയുടെ പല വികാര തലങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിക്കുന്ന മികച്ച നടിയെ കാണാം. ജെസ്സിയുടെ പ്രണയവും നിസ്സഹായതയും ഒറ്റപ്പെടലും പ്രതീക്ഷയുമെല്ലാം അന്ന ബെൻ എന്ന നടി അസാധ്യമായി പ്രതിഫലിപ്പിക്കുന്നു. ഈ അഭിനയ പ്രകടനത്തിനാണ് ഇത്തവണത്തെ പുരസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close