Breaking NewsKERALAMoviesNEWSTop News

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ ജയസൂര്യ , മികച്ച നടി അന്ന ബെൻ

അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ മന്ത്രി സജി ചെറിയാൻ ആണ് പ്രഖ്യാപിച്ചത്. സുഹാസിനി മണിരത്നം ആയിരുന്നു ഇത്തവണത്തെ അവാർഡിന്റെ ജൂറി അധ്യക്ഷ.

മികച്ച സിനിമ : ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
മികച്ച സംവിധായകൻ : സിദ്ധാർഥ് ശിവ (എന്നിവർ)
മികച്ച തിരക്കഥാകൃത്ത് : ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)
മികച്ച നടൻ : ജയസൂര്യ (വെള്ളം)
മികച്ച നടി : അന്ന ബെൻ (കപ്പേള)
മികച്ച സംഗീതസംവിധാനം : എം ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച ഛായാഗ്രാഹകൻ : ചന്ദ്രു ശെൽവരാജ് (കയറ്റം)
മികച്ച കഥാകൃത്ത് : സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച നിശ്ചയം)
മികച്ച പശ്ചാത്തല സംഗീതം : എം ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച ജനപ്രിയ ചിത്രം : അയ്യപ്പനും കോശിയും
മികച്ച നവാഗത സംവിധായകൻ : മുഹമ്മദ് മുസ്തഫ ടി.ടി. (കപ്പേള)
മികച്ച രണ്ടാമത്തെ ചിത്രം : തിങ്കളാഴ്ച നിശ്ചയം
മികച്ച പിന്നണിഗായകൻ : ഷഹബാസ് അമൻ (ഹലാൽ ലവ് സ്റ്റോറി, വെള്ളം)
മികച്ച പിന്നണിഗായിക : നിത്യ മാമൻ (സൂഫിയും സുജാതയും)
മികച്ച ഗാനരചയിതാവ് : അൻവർ അലി (ഭൂമിയിലെ മനോഹര സ്വകാര്യം, മാലിക്)
മികച്ച ചിത്രസംയോജനം : മഹേഷ് നാരായണൻ (സീ യു സൂൺ)
മികച്ച സ്വഭാവനടൻ : സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവനടി : ശ്രീരേഖ (വെയിൽ)
മികച്ച ബാലതാരം (ആൺ) : നിരഞ്ജൻ എസ്. (കാസിമിന്റെ കടൽ)
മികച്ച ബാലതാരം (പെൺ) : അരവ്യ ശർമ്മ (പ്യാലി)
മികച്ച കലാ സംവിധായകൻ : സന്തോഷ് രാമൻ (പ്യാലി, മാലിക്)
മികച്ച സിങ്ക് സൗണ്ട് : ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)
മികച്ച ശബ്ദമിശ്രണം : അജിത്ത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)
മികച്ച ശബ്ദരൂപകല്പന : ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)
മികച്ച പ്രോസ്സസിംഗ് (ലാബ്/കളറിസ്റ്റ്) : ലിജു പ്രഭാകർ (കയറ്റം)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)
മികച്ച വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്‌ണൻ (മാലിക്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) : ശോഭി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം-തമ്പി ദുരൈ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : റിയ സൈറ (അയ്യപ്പനും കോശിയും-കണ്ണമ്മ)
മികച്ച നൃത്ത സംവിധാനം : ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)
മികച്ച കുട്ടികളുടെ ചിത്രം : ബൊണാമി
മികച്ച വിഷ്വൽ എഫക്ട്സ് : സര്യാസ് മുഹമ്മദ് (ലവ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം : ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ (പി.കെ. സുരേന്ദ്രൻ)
മികച്ച ചലച്ചിത്ര ലേഖനം : അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ (ജോൺ സാമുവൽ)

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് : നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ഗോത്രസംസ്‌കൃതിയുടെ തനിമയും ജൈവികതയും അനുഭവിപ്പിക്കുന്ന ‘കളക്കാത്ത’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓർമകളെ തുയിലുണർത്തിയ മാധുര്യമാർന്ന ആലാപനമികവിന്.
പ്രത്യേക ജൂറി അവാർഡ് (അഭിനയം) : സിജി പ്രദീപ് (ഭാരത പുഴ)
അതിജീവനത്തിനായി ഉഴറുന്ന ഒരു സ്ത്രീയുടെ ഒറ്റപ്പെടലും തിരസ്കാരങ്ങളും വേദനകളും നിയന്ത്രിതവും സ്വാഭാവികവുമായി അവതരിപ്പിച്ച അഭിനയമികവിന്.
പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം) : നളിനി ജമീല (ഭാരത പുഴ)
സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നും സിനിമയുടെ സർഗാത്മക മേഖലകളിലേക്ക് കടന്നുവരാനുള്ള പ്രയത്നത്തിനുള്ള അംഗീകാരമെന്ന നിലയിൽ നളിനി ജമീലയുടെ സാന്നിധ്യത്തെ ജൂറി പ്രത്യേകം പരാമർശിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close