KERALANEWS

കേരളത്തിലെങ്ങും തകർപ്പൻ മഴ; നാല് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്; അറബിക്കടലിൽ ന്യൂന മർദ്ദത്തിനും സാധ്യത; ആറു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ കേരളത്തിലെങ്ങും അതീവ ജാ​ഗ്രത. ഒക്ടോബർ 11,12,13,14 ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ അതി ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 11,12,13 തീയതികളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും കേരളത്തിൽ ശക്തമായ മഴ തുടരുകയാണ് 10 ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ളിടത്താണ് ജാഗ്രതാനിർദേശം. അരുവിക്കര, മൂഴിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും രാവിലെ മുതൽ ഇടവിട്ട് മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെന്റിമീറ്റർ ഉയർത്തി. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്തമഴയെത്തുടർന്ന് പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. കക്കി ആനത്തോട് അണക്കെട്ടിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ നിന്നും കഴിഞ്ഞ ആഴ്ച്ച ചെന്നൈയിൽ പ്രവേശിച്ച ശക്തി കുറഞ്ഞ ന്യൂന മർദം കരയിൽ സഞ്ചരിച്ചു അറബി കടലിൽ എത്തിയിരുന്നു. അതിപ്പോൾ ഒരു UAC ( Upped Air Circulation ) ആയി മദ്ധ്യ കിഴക്ക് അറബി കടലിൽ രത്നഗിരിക്ക് സമാന്തരമായി ഉണ്ട്. ഇതൊരു Semi Permanant സിസ്റ്റം ആയി തുടരുന്നു. അത് തെക്ക് കിഴക്ക് ദിശയിൽ നീങ്ങി കൂടുതൽ തീരത്തോട് അടുക്കും. കവരത്തിക്കു സമീപം ഒക്ടോബർ 12 ന് ന്യൂന മർദ്ദം ആയേക്കും.

കൊച്ചിക്കും കവരത്തിക്കും ഇടയിൽ ശക്തി പ്രാപിക്കുന്നതിനാൽ അതിന്റെ ശക്തമായ സ്വാധീനം കേരളത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം മുതൽ കൊച്ചി വരെ അതി ശക്തമായ മഴ ഇത് സൃഷ്ട്ടിച്ചേക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്ര മഴക്കും സാദ്ധ്യതയുണ്ട്. ഇതോടൊപ്പം ആന്റമാൻ കടലിൽ ഒരു സൈക്ളോണിക് സർക്കുലേഷൻ രൂപം കൊണ്ടിട്ടുണ്ട്. അത് അടുത്ത 48 മണിക്കൂറിൽ ന്യൂന മർദം സൃഷ്ടിക്കും.രണ്ട് ന്യൂന മർദങ്ങളുടെ സാന്നിദ്ധ്യം കേരളത്തിലും തമിഴ് നാട്ടിലും കർണാടകത്തിലും കനത്ത മഴക്ക് കാരണമായേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close