EducationKERALANEWS

22ന് നടക്കാനിരിക്കുന്ന കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റി; പുതുക്കിയ ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ

തിരുവനന്തപുരം: 22ന് നടക്കാനിരിക്കുന്ന കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ മാറ്റി. ണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകൾ ‍ഡിസംബർ ആറു മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

22–ാം തീയതി യുജിസി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഉൾപ്പെടെ അധികൃതർക്കു നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ സർവകലാശാലയുടെ നടപടി. 15–ാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂൾ ചെയ്തത്. ഇതാണ് ഇപ്പോൾ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റും അദ്ധ്യക്ഷയെ കണ്ടത്. അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close