Breaking NewsKERALANEWSTrending

ഭാര്യമാരെ വെച്ചുമാറുന്നതിന് മടിയില്ലാത്ത മലയാളി; സായിപ്പിനൊപ്പം ശയിക്കുന്നത് മഹത്വമായി കാണുന്ന പെണ്ണുങ്ങൾ; കേരളത്തിലെ പങ്കാളി പങ്കിടലിനെ കുറിച്ച് വിദേശ ഭാഷയിൽ പോലും അനുഭവക്കുറിപ്പുകൾ

കോട്ടയത്ത് വൈഫ് സ്വാപ്പിം​ഗ് നടന്ന സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇത് കേരളത്തിലെ ആദ്യ സംഭവമല്ലെന്നും പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം ന​ഗരത്തിൽ തന്നെ കീ ക്ലബ് എന്ന പേരിൽ പ്രമാണിമാർ പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന രീതിയുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ, 16ാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ വൈഫ് സ്വാപ്പിങ്ങ് നിലവിൽ ഉണ്ടായിരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 16ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ഇറ്റാലിയൻ സഞ്ചാരി ലുഡോവികോ ഡി വാർത്തേമയുടെ അനുഭവക്കുറിപ്പുകളെ ഉദ്ധരിച്ച് ശാസ്ത്രപ്രഭാഷകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മലബാർ കലാപം അടക്കമുള്ള വിഷയങ്ങളിൽ പലരും തമസ്‌കരിച്ച പുസ്തകങ്ങൾ തർജ്ജമ ചെയ്ത് ഒരു പാട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് ഡോ. മനോജ് ബ്രൈറ്റ്. നാട്ടുകാരായ മാന്യന്മാരുടെയും കച്ചവടക്കാരുടെയും ഇടയിൽ ഈ സമ്പ്രദായമുണ്ടെന്ന് ലുഡോവികോ ഡി വാർത്തേമ വിവരിക്കുന്നു. രണ്ടു കച്ചവടക്കാർ ചിലപ്പോൾ നല്ല സുഹൃത്തുക്കളായിരിക്കും. രണ്ടുപേർക്കും ഭാര്യമാരും ഉണ്ടായിരിക്കും. അവരുടെ സമ്മതത്തോടെയാണ് ഭാര്യമാരെ കൈമാറുന്നത് എന്നാണ് വാർത്തേമ എഴുതിയിരിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും ശരിയാവാനുള്ള സാധ്യതയും ഡോ മനോജ് ബ്രൈറ്റ് കാണുന്നില്ല.’മധ്യകാല യൂറോപ്പിൽ യാത്രികരുടെ വിവരണങ്ങൾക്ക് വൻ ഡിമാന്റായിരുന്നു. വായനക്കാരെ ആകർഷിക്കാൻ പൊടിപ്പും, തൊങ്ങലുകളും, കുറച്ചു മസാലകഥകളും ചേർക്കുക എന്നത് ഒട്ടും അസാധാരണമായിരുന്നില്ല. ഈ കഥകളൊക്കെ അങ്ങനെ എടുത്താൽ മതി. വിശേഷിച്ചും തദ്ദേശീയരുടെ ലൈംഗിക ജീവിതം വിവരിക്കുമ്പോൾ എല്ലാ യാത്രികർക്കും വല്ലാത്തൊരു ആവേശമാണ്. ”- ഡോ ബ്രൈറ്റ് എഴുതുന്നു. ചിലപ്പോൾ ഇത് വാർത്തേമയുടെ ഫാന്റസി ആവാമെന്നും ഡോ ബ്രൈറ്റ് കുറിക്കുന്നു.

ഡോ മനോജ് ബ്രൈറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്:

‘പങ്കാളി കൈമാറ്റം’ പുതിയ കാര്യമല്ല. ഒരു അറുന്നൂറു കൊല്ലം മുൻപത്തെ ഒരു പങ്കാളി കൈമാറ്റം ചരിത്രത്തിൽ നിന്ന്……ലുഡോവികോ ഡി വാർത്തേമ ഒരു ഇറ്റാലിയൻ സഞ്ചാരിയായിരുന്നു. 1505 ൽ അദ്ദേഹം കേരളം സന്ദർശിച്ചിരുന്നു. പോർട്ടുഗീസുകാരുടെ ഉപരോധം മൂലം കച്ചവടം നഷ്ടത്തിലായ കോഴിക്കോടാണ് അദ്ദേഹം കാണുന്നത്. അസാമാന്യ നിരീക്ഷണ പാടവമാണ് വാർത്തേമ കാഴ്ച വയ്ക്കുന്നത്. കോഴിക്കോട്ടു വച്ച് പോർട്ടുഗീസ് പക്ഷത്തു നിന്ന് ചാടിപ്പോയി സാമൂതിരിയോടൊപ്പം ചേരുന്ന, തന്റെ നാട്ടുകാരായ രണ്ട് പീരങ്കി നിർമ്മാതാക്കളെ വാർത്തേമ പരിചയപ്പെടുന്നുണ്ട്. വാർത്തേമ പിന്നീട് കൂറുമാറി പോർട്ടുഗീസ് പക്ഷത്തു ചേർന്നു.

സാമൂതിരിയുടെ സൈനിക രഹസ്യങ്ങൾ ചോർത്തി കൊടുത്തു. പകരം കൂറുമാറിയ പീരങ്കി നിർമ്മാതാക്കളെ തിരിച്ച് പറങ്കി പക്ഷത്തേക്ക് കൊണ്ടുവരാനും ശ്രമിച്ചു. അത് പക്ഷെ നടന്നില്ല. ഇവർ തിരിച്ചു പോകാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ മുസ്ലീങ്ങൾ അവരെ തല്ലിക്കൊന്നു. വാർത്തേമ കുറച്ചു കാലം പറങ്കികളുടെ ആളായി കണ്ണൂരിൽ ഉണ്ടായിരുന്നു. സാമൂതിരിയും കൂട്ടരും പറങ്കികളുടെ സൈന്റ് ആഞ്ചലോസ് കോട്ട ഉപരോധിച്ചപ്പോൾ അവിടെ വാർത്തേമയും ഉണ്ടായിരുന്നു.(ഈ യുദ്ധത്തിൽ പറങ്കികളുടെ പക്ഷത്തുണ്ടായിരുന്ന ഒരു പയ്യനെ നമ്മൾ എല്ലാവരും അറിയും. ഫെർഡിനാൻഡ് മെഗല്ലൻ. ആദ്യമായി ഭൂമിചുറ്റി വന്ന ആള് തന്നെ.യുദ്ധത്തിൽ പരിക്ക് പറ്റി കുറെ കാലം അദ്ദേഹം കണ്ണൂരും കൊച്ചിയിലും താമസിച്ചിരുന്നു.)

വാർത്തേമക്ക് അൽപ്പ സ്വൽപ്പം മലയാളമൊക്കെ വശമുണ്ടായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചില മലയാള സംഭാഷണങ്ങൾ കാണാം. അറുന്നൂറു വർഷം മുൻപത്തെ മലയാളം അദ്ദേഹം കേട്ടത് ഇറ്റാലിയൻ ലിപിയിൽ എഴുതിയിട്ടത് പിന്നീട് ഇംഗ്ലീഷിലാക്കിയത് വീണ്ടും മലയാളത്തിലാക്കി വായിക്കുന്നത് രസകരമായിരിക്കും.

നാട്ടുകാർ ഭാര്യമാരെ പരസ്പരം വച്ചു മാറുന്ന വിധം

നാട്ടുകാരായ മാന്യന്മാരുടെയും കച്ചവടക്കാരുടെയും ഇടയിൽ ഈ സമ്പ്രദായമുണ്ട്. രണ്ടു കച്ചവടക്കാർ ചിലപ്പോൾ നല്ല സുഹൃത്തുക്കളായിരിക്കും. രണ്ടുപേർക്കും ഭാര്യമാരും ഉണ്ടായിരിക്കും. ഒരാൾ മറ്റേ ആളോട് ഇപ്രകാരം പറയും.

”Langal perganal monaton ondo?’ അതായത് നമ്മൾ ദീർഘകാലമായി സുഹൃത്തുക്കളല്ലേ?

(വാർത്തെമ്മ പറയുന്ന പോലെയല്ല എനിക്ക് തോന്നുന്നത്. ‘നിങ്ങൾ പെണ്ണുങ്ങളെ മാറ്റാൻ ഉണ്ടോ?’ എന്നാണ് ചോദിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. കേട്ടത് അതേപടി കുറിപ്പെഴുതി പിന്നീട് വിശദമായി എഴുതിയപ്പോൾ ചെറിയ കൺഫ്യൂഷൻ വന്നതായിരിക്കാം. എന്നാലും വാർത്തേമ ഇത്രയെങ്കിലും ഒപ്പിച്ചല്ലോ.)

മറ്റെയാൾ ഇങ്ങനെ പറയും. ‘Hognan perga manaton ondo’ അതായത് അതെ, നമ്മൾ ദീർഘകാലമായി സുഹൃത്തുക്കളാണ്.

(ശരിക്കും ഇതെന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പെണ്ണിനെ മാറ്റാൻ ഉണ്ട് എന്നാണ് പറയുന്നത് എന്ന് തോന്നുന്നു. )

മറ്റെയാൾ പറയും,”Nipatanga ciolli ?” നമ്മൾ സുഹൃത്തുക്കളാണ് എന്ന് നിങ്ങൾ പറയുന്നത് സത്യമാണോ?(ഇത് എന്താണെന്ന് മനസ്സിലാകുന്നില്ല)

മറ്റെയാൾ പറയും,”Ho’ അതായത് ”സത്യം”.

(ഹോ, ഹും, ഉം എന്നൊക്കെ ശരി എന്ന അർത്ഥത്തിൽ ഇന്നും പറയാറുണ്ടല്ലേ?)

മറ്റെയാൾ പറയും,”Tamarani ? ‘ അതായത്,”ദൈവം സാക്ഷിയായി”

(Tamarani എന്നാൽ തമ്പുരാനാണെ എന്നാണ് പറയുന്നതെന്ന് തോന്നുന്നു.)

മറ്റെയാൾ മറുപടി പറയും,”Tamarani ! ‘ അതായത് ”ദൈവം സത്യം!”

ഒരാൾ പറയും,”In penna tonda gnan penna cortu’ അതായത്” നമുക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാം. നിങ്ങളുടെ ഭാര്യയെ എനിക്കു താ, എന്റെ ഭാര്യയെ നിങ്ങൾക്കു തരാം”

(‘ഇനി പെണ്ണിനെ കൊണ്ടാ, ഞാൻ പെണ്ണിനെകൊണ്ടോട്ടെ” എന്നാണ് ഞാൻ വായിക്കുന്നത്.)

മറ്റെയാൾ പറയും,”Ni pantagocciolli?’ അതായത് നീ ആത്മാർത്ഥമായാണോ പറയുന്നത്?

(ഇതിലെ നീ മാത്രം അനസ്സിലായി)

മറ്റെയാൾ പറയും”Tamarani !” അതായത്, ”അതെ, ദൈവം സത്യം!”

അയാളുടെ ചങ്ങാതി പറയും,”Biti banno’ അതായത് എന്റെ വീട്ടിലേക്ക് വന്നോ.”

(ഇവിടെ വാർത്തെമ പറയുന്ന ”വീട്ടീ വന്നോ” എന്ന് കൃത്യമായി മനസ്സിലാക്കാം.)

അയാൾ വീട്ടിൽ വരുമ്പോൾ മറ്റെയാൾ ഭാര്യയെ വിളിച്ച് ഇപ്രകാരം പറയും,”Penna, ingaba idocon dopoi’ അതായത്, ‘ഭാര്യെ, ഇവിടെ വാ, ഇയാളോടൊപ്പം പോ. ഇയാളാണ് നിന്റെ ഭർത്താവ്.”

(”പെണ്ണേ, ഇങ്ങുവാ,ഇയാളോടൊപ്പം പോ” എന്ന് കഷ്ടിച്ച് വായിക്കാം)

ഭാര്യ ഇങ്ങനെ പറയും,”E indi?’ എന്നുവച്ചാൽ,”എന്തിന്?” നിങ്ങൾ ദൈവത്തെ ചൊല്ലി സത്യം ചെയ്യുന്നോ?”

(ഏ മണ്ടി? എന്നാണെന്നു തോന്നുന്നു.)

ഭർത്താവ് ഇങ്ങനെ പറയും. ‘Ho gran patangociolli’ അതെ,ഞാൻ സത്യമാണ് പറയുന്നത്”

(ഹോ, ഞാൻ………അവസാനത്തെ വാക്ക് കിട്ടുന്നില്ല.)

ഭാര്യ പറയും,”Perga manno’ അതായത്, ”എനിക്ക് സന്തോഷമായി.”

” Gnan poi’ അതായത് ”ഞാൻ പോകുന്നു.”

(”ഞാൻ പോയി” എന്ന് കൃത്യമായി വായിക്കാനാകുന്നുണ്ട്.)

അങ്ങിനെ അവർ സുഹൃത്തിനൊപ്പം അയാളുടെ വീട്ടിലേക്കു പോകും. സുഹൃത്ത് അയാളുടെ ഭാര്യയോട് മറ്റേ ആളുടെ വീട്ടിലേക്കു പോകാൻ പറയും. ഈ രീതിയിൽ അവർ ഭാര്യമാരെ വച്ചു മാറും.

മുകളിൽ പറഞ്ഞ വിജാതീയരായ ആളുകളിലെ മറ്റു വിഭാഗങ്ങളിൽ സ്ത്രീകൾക്ക് അഞ്ചും, ആറും, ഏഴും ചിലപ്പോൾ എട്ടു വരെ ഭർത്താക്കന്മാരുണ്ടാകും. ദിവസം ഒരാൾ എന്ന കണക്കിൽ അവരോടൊപ്പം ശയിക്കും. സ്ത്രീക്ക് കുട്ടികളുണ്ടായാൽ അത് ഏത് ഭർത്താവിന്റെയാണ് എന്ന് അവർ പറയും. അങ്ങനെ സ്ത്രീയുടെ വാക്ക് പ്രകാരം കുട്ടിയുടെ അവകാശം തീരുമാനിക്കപ്പെടും.

മലയാളം സംസാരഭാഷയാകാൻ ഒരു സാധ്യതയുമില്ലാത്ത ഒരു സ്ഥലത്തെ (മച്ചിലിപ്പട്ടണം- ഇന്നത്തെ ആന്ധ്ര- ഒഡീഷ ഭാഗങ്ങൾ)) പങ്കാളി കൈമാറ്റ കഥ പറയുമ്പോളും വാർത്തേമ മലയാളഛായയുള്ള ഒരു ഭാഷയാണ് ഉപയോഗിക്കുന്നത്.

വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷമാണല്ലോ ഈ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത്. അന്നത്തെ സംഭാഷണം മലയാളമായിരുന്നു എന്ന് ഒരുപക്ഷെ തെറ്റായി ഓർത്തതാകാം. മലയാളം അറിയാതെ കേറി വന്നതാകാം. അല്ലെങ്കിൽ ഈ സംഭവം തന്നെ പൂർണ്ണമായും ഭാവനാസൃഷ്ടിയുമാകാം. മധ്യകാല യൂറോപ്പിൽ യാത്രികരുടെ വിവരണങ്ങൾക്ക് (Traveler’s tales ) വൻ ഡിമാന്റായിരുന്നു. വായനക്കാരെ ആകർഷിക്കാൻ പൊടിപ്പും, തൊങ്ങലുകളും,കുറച്ചു മസാലകഥകളും ചേർക്കുക എന്നത് ഒട്ടും അസാധാരണമായിരുന്നില്ല. ഈ കഥകളൊക്കെ അങ്ങനെ എടുത്താൽ മതി. വിശേഷിച്ചും തദ്ദേശീയരുടെ ലൈംഗിക ജീവിതം വിവരിക്കുമ്പോൾ എല്ലാ യാത്രികർക്കും വല്ലാത്തൊരു ആവേശമാണ്. ഭാര്യമാരെ വച്ചു മാറുന്ന കഥ പോലെത്തന്നെയാണ് ഈ കഥയും. കോഴിക്കോട്ടെ സാമൂതിരി തന്റെ ഭാര്യയെ ആദ്യരാത്രിയിൽ ബ്രാഹ്മണർക്ക് വിട്ടുകൊടുക്കും (അതും അങ്ങോട്ട് പണം നൽകി) എന്നൊക്കെ വാർത്തേമ എഴുതി വച്ചിട്ടുണ്ട്. സത്യമാകാൻ സാധ്യത കുറവാണ്. ഒന്നുകിൽ വാർത്തേമയുടെ ഭാവന. അല്ലെങ്കിൽ കുത്തികുത്തി ചോദിച്ചപ്പോൾ ഏതെങ്കിലും ബ്രാഹ്മണൻ വാർത്തേമയെ ഒന്ന് ‘ആക്കിയത്” ആയിരിക്കും. (ആന്ത്രോപ്പോളജിയിൽ ഇത്തരം ഉദാഹരണങ്ങൾ ധാരാളമുണ്ട്. തദ്ദേശീയർ പരിഹസിച്ചതാണ് എന്ന് മനസ്സിലാക്കാതെ അവർ പറഞ്ഞു കൊടുക്കുന്ന വിചിത്രമായ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത ഗവേഷകർ.)

ഇനി വാർത്തേമ പറയുന്ന കഥയിലേക്ക്..

രാജാവ് ഭാര്യയുടെ കന്യകാത്വം അവസാനിപ്പിക്കുന്ന വിധം

അതുപോലെ ഇവിടത്തത്തെ നാട്ടുകാരും.ഈ നഗരത്തിലെ രാജാവ് കോഴിക്കോട്ടെ രാജാവിനെപ്പോലെ ഭാര്യയുടെ കന്യകാത്വം കവരാൻ ബ്രാഹ്മണരെ ഏർപ്പാടാക്കുകയല്ല ചെയ്യുന്നത്. മറിച്ച് അതിനായി വെള്ളക്കാരെ, അവർ ക്രിസ്ത്യാനികളോ, മൂറുകളോ ആകാം, ഒരിക്കലും തദ്ദേശീയരായ നാട്ടുകാരെയല്ല, ഏൽപ്പിക്കുകയാണ് പതിവ്.

തദ്ദേശീയരും അവരുടെ ഭാര്യമാരെ വീട്ടിൽ കൊണ്ടു വരുന്നതിനു മുൻപ് ഒരു വെള്ളക്കാരനെ കണ്ടുപിടിച്ച്, അയാൾ ഏത് നാട്ടുകാരനായാലും, ഈ ആവശ്യത്തിനായി, അതായത് ഭാര്യയുടെ കന്യകാത്വം കവരാനായി വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകും. ഞങ്ങൾ ഈ പട്ടണത്തിലെത്തിയപ്പോൾ ഞങ്ങൾക്കും ഈ അനുഭവമുണ്ടായി. ഞങ്ങൾ യാദൃച്ഛികമായി മൂന്നാല് കച്ചവടക്കാരെ കണ്ടു. അവർ എന്റെ സഹായിയോട് ഇപ്രകാരം സംസാരിക്കാൻ തുടങ്ങി.

”Langalli ni pardesi?’ അതായത് ”സുഹൃത്തെ നിങ്ങൾ ഇവിടെ പുതുതാണോ?”

(”——Hmfn നീ പരദേശി” എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

അദ്ദേഹം അതേ എന്ന് മറുപടി പറഞ്ഞു. കച്ചവടക്കാർ ചോദിച്ചു,” Ethera nali ni banno’ അതായത് ”ഈ രാജ്യത്തു വന്നിട്ട് എത്ര നാളായി?”

(എത്ര നാളായി നീ വന്നു എന്ന് വായിക്കാം)

ഞങ്ങൾ പറഞ്ഞു”Mun nal gnad banno’ അതായത്, നാല് ദിവസം മുൻപ് വന്നു.

(മൂന്നു നാൾ കൊണ്ട് വന്നു എന്ന് വായിക്കാം)

കച്ചവടക്കാരിൽ ഒരാൾ പറഞ്ഞു,”Biti banno gnan pigamanathon ondo’ അതായത്, ”എന്റെ വീട്ടിലേക്കു വരൂ. ഞങ്ങൾക്ക് പുതിയ ആളുകളെ വലിയ താൽപര്യമാണ്.”

(വീട്ടിൽ വന്നോ, ഞാൻ—— ഉണ്ടോ? (ഉണ്ട്) എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

ഇതു കേട്ട ഞങ്ങൾ അയാളോടൊപ്പം പോയി. വീട്ടിലെത്തി, ഞങ്ങളെ സൽക്കരിച്ച ശേഷം അയാൾ പറഞ്ഞു

” സുഹൃത്തുക്കളെ, Patanci nale banno gnan penna periti in penna orangono panna panni cortu’ അതായത്,ഞാൻ എന്റെ ഭാര്യയെ പതിനഞ്ചു ദിവസമായി വീട്ടിലേക്കു കൂട്ടാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ ഒരാൾ ആദ്യരാത്രിയിൽ അവളോടൊപ്പം കഴിഞ്ഞ് അവളുടെ കന്യകാ പദവി .അവസാനിപ്പിക്കണം.”

(പതിനഞ്ചു നാളെ വന്നോ ഞാൻ പെണ്ണ്—- ഇൻ പെണ്ണ് ഉറങ്ങണോ പണ്ണ പണ്ണി—— (കൊടുക്കു?) എന്നൊക്കെ ചില വാക്കുകൾ വായിക്കാൻ പറ്റുന്നുണ്ട്.)

ഇങ്ങനൊരു കാര്യം കേട്ടപ്പോൾ ഞങ്ങൾ ശരിക്കും ലജ്ജിച്ചു പോയി. അപ്പോൾ ഞങ്ങളുടെ ദ്വിഭാഷി പറഞ്ഞു” നാണിക്കേണ്ട കാര്യമൊന്നുമില്ല, ഇത് ഈ നാട്ടിലെ ആചാരമാണ്.” എന്റെ കൂട്ടുകാരൻ ഇതുകേട്ടപ്പോൾ പറഞ്ഞു” വേറെ തരികിടകൾ ഒന്നും ഇല്ലെങ്കിൽ ഈ കാര്യത്തിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം.” പക്ഷെ അവർ കളിയാക്കുകയാണ്എന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ തീരുമാനമെടുക്കാതെ സംശയിച്ചു നിൽക്കുന്നതു കണ്ട കച്ചവടക്കാരൻ പറഞ്ഞു,

”O langal limaranconia ille ocha manezar irichenu’ അതായത്, വിഷമിക്കേണ്ട, ഈ നാട് മുഴുവൻ ഉള്ള ആചാരമാണ് ഇത്.”

(ഓ ഞങ്ങൾ ——- ഇല്ലേ ഒച്ച മനുഷ്യർ ——- (ആചരിക്കുന്നു?) എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

ഒടുവിൽ ഞങ്ങളുടെ ഒരുനാട്ടുകാരൻ കൂടി ഇത് ഈ രാജ്യം മുഴുവനുമുള്ള ആചാരമാണെന്നും, ഒന്നും പേടിക്കാനില്ല എന്നും ഉറപ്പു പറഞ്ഞപ്പോൾ,എന്റെ സുഹൃത്ത് താൻ ഈ അധ്വാനത്തിന് ഒരുക്കമാണ് എന്ന് കച്ചവടക്കാരനോട് പറഞ്ഞു. കച്ചവടക്കാരൻ പറഞ്ഞു,’നിങ്ങൾക്ക് എന്റെ വീട്ടിൽ താമസിക്കാം. ഞാൻ യുവതിയെ കൊണ്ടുവരുന്നതു വരെ നിങ്ങളും, സുഹൃത്തുക്കളും, ചരക്കുകളും എന്റെ കൂടെ ഇവിടെ ഇരിക്കട്ടെ. ഞങ്ങൾ വേണ്ടെന്നു പറഞ്ഞെങ്കിലും ഒടുവിൽ അദ്ദേഹത്തിന്റെ സത്കാരങ്ങൾക്കു കീഴടങ്ങി. ഞങ്ങൾ അഞ്ചു പേരും, ഞങ്ങളുടെ വസ്തുവകകളോടൊപ്പം അയാളുടെ വീട്ടിൽ താമസമായി. അവിടന്ന് പതിനഞ്ചാം നാൾ കച്ചവടക്കാരൻ ഭാര്യയെ വീട്ടിൽ കൊണ്ടുവന്നു, എന്റെ സുഹൃത്ത് ആദ്യരാത്രിയിൽ അവരോടൊപ്പം ശയിക്കുകയും ചെയ്തു.അവൾ പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അദ്ദേഹം കച്ചവടക്കാരൻ ആവശ്യപ്പെട്ട പ്രകാരമെല്ലാം ചെയ്തുകൊടുത്തു. ആദ്യരാത്രി ഒരുമാസം നീണ്ടു നിൽക്കണെ എന്ന് യുവതി ശരിക്കും ആഗ്രഹിച്ചിരിക്കാമെങ്കിലും, ആദ്യരാത്രിക്കു ശേഷം അവിടെക്കു തിരിച്ചു പോകുന്നത് അയാളുടെ ഭാവി തന്നെ അപകടപ്പെടുത്തുമായിരുന്നു. ഞങ്ങളിൽ ചിലരിൽ നിന്ന് ഇത്തരം സേവനം സ്വീകരിക്കാൻ ഇടയായ കച്ചവടക്കാർ സന്തോഷപൂർവ്വം നാലോ അഞ്ചോ മാസം ഞങ്ങളെ അവരുടെ ചെലവിൽ അവിടെ താമസിപ്പിക്കുമായിരുന്നു. കാരണം സാധനങ്ങൾക്കും അവിടെ കുറവാണ്. കൂടാതെ അവരെല്ലാം വളരെ തുറന്ന മനസ്ഥിതിക്കാരും നല്ലവരുമായിരുന്നു.

എനിക്ക് തോന്നുന്നത് ഒന്നുകിൽ ഇത് വാർത്തേമയുടെ ഫാന്റസി, അല്ലെങ്കിൽ വായനക്കാരെ ആകർഷിക്കാനുള്ള ഒരു കള്ളക്കഥ.(ഇതൊക്കെ വായിച്ച് ആവേശം പിടിച്ചായിരിക്കും പലരും അവിടന്ന് കപ്പൽ കയറുന്നത്.) അതുമല്ലെങ്കിൽ ഏതോ ലോക്കൽ പിമ്പ് പറ്റിക്കാൻ പറഞ്ഞ കഥ വിശ്വസിച്ചു.”- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

മന്നത്ത് പദ്മനാഭൻ പറഞ്ഞ സാമൂഹിക ക്രമം

തന്റെ കാലത്ത് നാട്ടിൽ ലൈം​ഗിക അരാജകത്വം നടമാടിയിരുന്നെന്ന് മന്നത്ത് പദ്മനാഭൻ എഴുതിയിട്ടുണ്ട്. സ്ത്രീകൾക്ക് ഒന്നിലധികം ഭർത്താക്കന്മാർ സാധാരണയായിരുന്നു. സമൂഹത്തിൽ ലൈം​ഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് സ്ത്രീകളായിരുന്നു അത്രെ. നാട്ടിലെ പ്രമാണിമാർക്കൊപ്പം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അന്തസ്സായി സ്ത്രീകൾ കണ്ടിരുന്നു. തലേന്ന് രാത്രിയിൽ തനിക്കൊപ്പമുണ്ടായിരുന്ന പ്രമാണിമാരെ കുറിച്ച് മേനി പറയുന്നതായിരുന്നു അക്കാലത്തെ സ്ത്രീകളുടെ കുളിക്കടവിലെ പ്രധാന ചർച്ചാ വിഷയം.

തിരുവനന്തപുരത്തെ കീ ക്ലബ്

കീ ക്ലബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ തങ്ങളുടെ ജീവിത പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്ന പതിവുണ്ടായിരുന്നു. നഗരഹൃദയത്തിൽ താമസിക്കുന്ന ബിസിനസ്സുകാരനായ വമ്പൻമാരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമൊക്കെയാണ് ഇത്തരക്കാർ ഈ ക്ലബ്ബിൽ അംഗമാക്കിയിരുന്നത്. തിരുവനന്തപുരം നഗരഹൃദയത്തിൽ വന്നു താമസിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിരം വിനോദകേന്ദ്രം കൂടിയായിരുന്നു ഇത്തരം ക്ലബ്ബുകൾ. എന്നാൽ ഈ ക്ലബ്ബുകൾക്ക് സ്ഥിരമായി ഒരു സ്ഥാനമോ കെട്ടിടമോ ഒന്നുമുണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകാരമോ, ടെലിഫോണിൽ വിളിച്ചോ അതാതു ദിവസം കൂടുവാനുള്ള സ്ഥലം തീരുമാനിക്കുകയായിരുന്നു അന്ന് പതിവ്.

ഈ നിയമവിരുദ്ധ ക്ലബ്ബിന് ഈ ക്ലബ് എന്ന പേരു വരുന്നതിന് ഒരു കാരണമുണ്ട്. സ്വന്തം കാറുകൾ ഉള്ള പ്രമാണിമാരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ മുഴുവൻ. കൂട്ടായ്മ നടക്കുന്നത് വെെകുന്നേരങ്ങളിലാണ്. ആദ്യം മദ്യ – ഭക്ഷണ സൽക്കാരം നടക്കും. അംഗങ്ങൾക്കൊപ്പം പങ്കാളികൾ കൂട്ടായ്മയിലേക്ക് കടന്നു വരാറില്ല. അവർ കാറിലിരിക്കുകയാണ് ചെയ്യുന്നത്. അതുകഴിഞ്ഞാൽ പ്രമാണിമാർ കാറിൻ്റെ താക്കോലുകൾ കൂട്ടിയിട്ടു കണ്ണുകൾ മറച്ച ശേഷം ഓരോന്ന് വീതം എടുക്കും. ഏത് കീ ആണോ കിട്ടുന്നത് അയാൾക്ക് ആ കാറിൻ്റെ ഉടമയുടെ പങ്കാളിക്കൊപ്പം ആ കാറിൽ അന്നു രാത്രി പോകാം. ആ സ്ത്രീക്കൊപ്പം അന്നു രാത്രി കഴിയുകയും ചെയ്യാമെന്നാണ് നിയമം.

വർഷങ്ങളോളം ഈ ക്ലബ് തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രവർത്തിച്ചിരുന്നതായി പഴയകാല പത്രപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും അന്നത്തെ ദിനപത്രങ്ങൾ വന്നിട്ടുമുണ്ട്. അന്ന് തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേയൊരു പത്രം കേരളകൗമുദി മാത്രമായിരുന്നു. മാതൃഭൂമി മനോരമ തുടങ്ങിയ മുൻനിര പത്രങ്ങളൊക്കെ അന്ന് കോട്ടയത്തു നിന്നായിരുന്നു എത്തിയിരുന്നത്. അതേസമയം തിരുവനന്തപുരം കേന്ദ്രമാക്കി മറ്റു ചില പ്രാദേശിക പത്രങ്ങളും ഉണ്ടായിരുന്നു. തൊഴിലാളി ശബ്ദം, തനിനിറം എന്നിവയൊക്കെ കത്തി നിൽക്കുന്ന കാലം കൂടിയായിരുന്നു അത്.

നഗരം കേന്ദ്രമാക്കി സ്ഥിരമായി പ്രവർത്തിച്ചുവന്നിരുന്ന കീ ക്ലബ്ബിന് ഒരുനാൾ പെട്ടെന്ന് അന്ത്യമാകുകയായിരുന്നു. അതിനു കാരണമായി പറയപ്പെടുന്നത് ക്ലബിലെ അംഗവും നഗരത്തിലെ താമസക്കാരനുമായ ഒരു പ്രമാണിയുടെ ചതിയായിരുന്നുവെന്നാണ്. ഈ കൂട്ടായ്മയിലെ പ്രധാന അംഗമായ ഈ വ്യക്തി ഒരിക്കൽ കാറിൽ തൻ്റെ ഭാര്യക്കു പകരം കൊണ്ടുവന്നത് മറ്റൊരു സ്ത്രീയെയായിരുന്നു. എന്നാൽ ഈ കള്ളം പിടിക്കപ്പെട്ടു. കൂട്ടായ്മയിലെ മറ്റംഗങ്ങൾ ഈ വ്യക്തിയെ വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഇയാൾ മർദ്ദനത്തിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. തുടർന്ന് ഈ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടതോടെ ഈ കൂട്ടായ്മയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത്തരം ക്ലബുകൾ സജീവമായി നഗരത്തിൽ പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സ്ത്രീകളും പങ്കാളി കൈമാറ്റം ആസ്വദിക്കുന്നു എന്നാണ് മാനസിക വിദ​ഗ്ധർ പറയുന്നത്. സ്ത്രീകളിൽ രണ്ട് തരം സ്വഭാവം കാണാൻ കഴിയും. ഒന്ന് ഇതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നവർ‌. ഇതിലൊന്നും ഒരു തെറ്റുമില്ല; തുറന്ന ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്ന് ചിന്തിക്കുന്നവരാണിവർ.‌ മറ്റേക്കൂട്ടരെ ഭർത്താവ് ബ്രെയിൻ വാഷ്ചെയ്യുന്നതാണ്. അവർ ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ്. അദ്ദേഹത്തിന് തന്നോട് വിരോധം തോന്നാതിരിക്കാൻ ഇതിനെല്ലാം വഴങ്ങുന്നവരാണ് ഇത്തരം സ്ത്രീകളെന്നും വിദ​ഗ്ധർ പറയുന്നു. ലൈം​ഗിക ബന്ധത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ മൂന്നായി തിരിക്കാം എന്നാണ് മാനസിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ആദ്യം തടസ്സം പറയുന്നവർ. പിന്നെ അത് പതുക്കെ ആസ്വദിച്ച് തുടങ്ങുന്നവർ. പിന്നെ ഇതിനെ ചുറ്റിപ്പറ്റി പ്രണയബന്ധത്തിലാകും അവർ. സ്ത്രീകൾക്ക് വികാരരഹിതമായി ഒന്നും ചെയ്യാൻ കഴിയില്ല. മൂന്ന് പ്രയാസം ഉള്ളിലൊതുക്കി കഴിയുന്നവർ.

കോട്ടയത്തെ വൈഫ് സ്വാപ്പിം​ഗ്

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കൾ എന്ന വ്യേജേന വീടുകളിൽ ഒര​ുമിച്ച്​ കൂടി പങ്കാളികളെ പരസ്​പരം പങ്കുവെക്കുന്ന രീതിയാണ്​ ഇൗ സംഘങ്ങൾക്കുള്ളത്​. ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പരാതിക്കാരിയായ യുവതി പൊലീസിന് നൽകിയ മൊഴി ഭയാനകമാണ്. സ്വന്തം ഭർത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറയുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭർത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ നടപടി എടുത്തു. എന്നാൽ അതിന് അപ്പുറത്തേക്ക് നീങ്ങാൻ കഴിയുന്നുമില്ല. ഈ യുവതിയെ പീഡിപ്പിച്ചവരിലേക്ക് മാത്രമായി കേസൊതുങ്ങും.

അന്വേഷണത്തിൽ 14-നവമാധ്യമ കൂട്ടായ്മകൾ കണ്ടെത്തിയെങ്കിലും കൂടുതൽ ആളുകൾ പരാതിയുമായി വരാത്തതാണ് അന്വേഷണം പ്രതിസന്ധിയിലാക്കുന്നത്. യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഒട്ടേറെ പങ്കാളികളുള്ള സമൂഹമാധ്യമകൂട്ടായ്മകൾ തിരിച്ചറിഞ്ഞു. പക്ഷേ പരാതികളൊന്നുമില്ല. നിലവിലെ നിയമപ്രകാരം പരാതി ഇല്ലാതെ കേസെടുക്കാനും കഴിയില്ല.

യുവതിയുടെ ഭർത്താവിന്റെ ലാപ്ടോപ്പ്, മൊബൈൽഫോൺ എന്നിവ പരിശോധിച്ചപ്പോൾ പല വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. മൂന്നുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇതിൽ കൊല്ലം സ്വദേശിയായ യുവാവാണ് വിദേശത്തേക്കുകടന്നത്. ബന്ധുക്കൾ നൽകിയ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഗൾഫിൽ വൈഫ് സ്വാപ്പിങ്ങിന്റെ വലിയ മാഫിയ തന്നെയുണ്ടെന്നാണ് സൂചന.

ഒരിക്കൽ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാൻ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവർത്തനം. ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരിക്കൽ അബദ്ധത്തിൽ കെണിയിൽ പെട്ടാൽ പിന്നീട് സംഘത്തിൽ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയിൽ നിന്ന് പൊലീസിന് ലഭിച്ച സൂചന. ഇവരുടെ ഭർത്താവ് നിരവധി അശ്ലീല കൂട്ടായ്മകളിൽ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള ആറ് പ്രതികളാണ് നിലവിൽ അറസ്റ്റിലായത്. മൂന്നു പേരെക്കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാൾ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു.

മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. നവമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിരവധി സ്ത്രീകൾ ഇത്തരത്തിലുള്ള പീഡനങ്ങൾ ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാൽ കൂടുതൽ പരാതി ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്തെന്ന കേസിൽ പരാതിക്കാരി അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനങ്ങളാണ്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തലുമായാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത്. ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടതായും സംഘാംഗങ്ങളിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.

ആദ്യം അറിഞ്ഞപ്പോൾ സഹോദരീ ഭർത്താവിനെ തല്ലാൻ ശ്രമിച്ചതാണ്. മാപ്പ് പറഞ്ഞു ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകി. അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് സഹോദരിയെ ഇതിലേക്ക് വലിച്ചിഴച്ചത്. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരൽ. ആലപ്പുഴയിൽ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മർദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.

പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. കേസിൽ ആറു പേർ അറസ്റ്റിലായി. ബാക്കിയുള്ള മൂന്നു പേരിൽ ഒരാൾ സൗദിയിലേക്കു കടന്നതായാണ് വിവരം. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നു.

അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറയുന്നു. കുടുംബത്തെ ഓർത്ത് ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.

ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി.

പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.

രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്റെ നികൃഷ്ടമായ സെക്‌സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെ തകർത്തത്.

യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞു. ഇതോടെ പരാതിയായി. കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽനിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭർത്താവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയെ തിരിച്ചറിയാനിടയുള്ളതിനാൽ പ്രതികളുടെ പേരു വിവരങ്ങൾ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതികളെ മുഖംമൂടി അണിയിച്ചാണ് പോലീസ് മാധ്യമങ്ങൾക്കു മുൻപിൽ എത്തിച്ചത്.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ലൈം​ഗികത കുറ്റമല്ലെന്ന് പൊലീസും

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈം​ഗിക ബന്ധം കുറ്റകരമല്ലെന്ന നിയമം നിലനിൽക്കുന്നതിനാൽ വൈഫ് സ്വാപ്പിം​ഗ് സംഘങ്ങളെ തൊടാനാകില്ലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയും വ്യക്തമാക്കുന്നത്. പ്രായപൂർത്തിയാവർ തമ്മിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിലവിൽ രാജ്യത്ത് കുറ്റകൃത്യമായി പരി​ഗണിക്കാനാകില്ല. അതേസമയം, മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് ഭാര്യയോ ഭർത്താവോ നിർബന്ധിച്ചു എന്ന പരാതി ഉണ്ടെങ്കിൽ മാത്രമേ പൊലീസിന് കേസെടുക്കാനാകൂ. അതുകൊണ്ട് തന്നെ ഇത്തരം സംഘങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും പ്രതികൾക്കോ ബന്ധപ്പെട്ടവർക്കോ യാതൊരു നിയമ നടപടികളും നേരിടേണ്ടി വരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമല്ലെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം. ഇതിൽ കേസെടുത്താൽ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശിൽപ പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ കേസെടുക്കാനാകൂ അല്ലാത്തപക്ഷം നിയമപരമായ തിരിച്ചടി നേരിടുമെന്നും അതേസമയം ചങ്ങനാശ്ശേരി സംഭവത്തിൽ പീഡനക്കേസാണ് എടുത്തിരിക്കുന്നതെന്നും ഡി. ശിൽപ അറിയിച്ചു. കറുകച്ചാലിൽ പങ്കാളികളെ പങ്കുവെച്ച സംഭവത്തിൽ ഒരു യുവതിയുടെ പരാതിയിൽ കേസെടുക്കുകയും അതി​ൻെറ തുടർനടപടികൾ പുരോഗമിക്കുകയുമാണ്​. ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സംഭവം വിവാദമാകുകയും ഇത്തരം സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്​ത സാഹചര്യത്തിലാണ്​ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.

‘പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല. സദാചാര പൊലീസിങ്ങ് നമ്മൾ ചെയ്യാൻ പാടില്ല’ -ഡി.ശിൽപ പറഞ്ഞു.’സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കും’ – അവർ കൂട്ടിച്ചേർത്തു. പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നു. കറുകച്ചാലിലെ സംഭവത്തിൽ എടുത്തത് പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ലെന്നും ബലാത്സംഗ പരാതിയാണ് കിട്ടിയതെന്നും അവർ പറഞ്ഞു.

ഭാര്യയെ ഭർത്താവ് നിർബന്ധപൂർവം പങ്കാളികളെ പങ്കുവെക്കുന്ന പാർട്ടികളിലേക്ക് കൊണ്ടുപോയി എന്നതാണ് കേസ്. അവിടെ സ്ത്രീയുടെ സമ്മതമില്ലാത്തതു കൊണ്ട് അത് റേപ് ആണ്​. സോഷ്യൽ മീഡിയ വഴി ഒരുപാട് പേർ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും അത്​ പങ്കാളികളെ പങ്കുവെച്ചതിനുള്ള കേ​സല്ലെന്നും ഡി. ശിൽപ പറഞ്ഞു. കറുകച്ചാലിൽ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ കേസിലെ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിനിരയായതായി യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് സംഘത്തിലെത്തിച്ചതെന്നും മറ്റൊരാളോടൊപ്പം പോകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാതായതോടെ ക്രൂരമായി മർദ്ദിച്ചെന്നും സഹോദരൻ പറഞ്ഞിരുന്നു. പങ്കാളികളെ പങ്കിടുന്ന നിരവധി സംഘങ്ങൾ കേരളത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെന്നും എന്നാൽ ഇരകളായ സ്ത്രീകൾ ഭർത്താക്കന്മാരെ ഭയന്ന് പരാതി നൽകാത്തതിനാൽ കേസെടുക്കാൻ പരിമിതി ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close