Breaking NewsKERALANEWS

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട്; നാളെ സെക്രട്ടറിയേറ്റ് ധർണ്ണ

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടറിയേറ്റ് ധർണ നടത്തും. കേരള കോൺ​ഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് എൻ.അജിത് മുതിരമല അദ്ധ്യക്ഷത വഹിക്കും. പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. കേരളാകോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി കെ വി കണ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

493 റാങ്ക് ലിസ്റ്റുകൾ ആണ് ആഗസ്റ്റ് 4-ാം തീയതി ക്യാൻസൽ ആവുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ തകർന്നടിയും. കേരളസർക്കാർ യുവജനങ്ങളോടു കാണിക്കുന്നത് കടുത്ത വഞ്ചനയാണ് എന്ന് യൂത്ത് ഫ്രണ്ട് ആരോപിക്കുന്നു. പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ.അജിത് മുതിരമല അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close