INDIANEWSTop News

കാബൂളിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; ബന്ധപ്പെട്ട എല്ലാവരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

ന്യൂഡൽഹി: കാബൂളിൽ നിന്ന് ഒരു ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകളെ തുടർന്ന് ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കുന്നുണ്ടെന്ന് ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ച ബൻശ്രീ ലാൽ അരേന്ദെ എന്ന വ്യക്തിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബന്ധപ്പെട്ട എല്ലാവരുമായും ഞങ്ങൾ സംസാരിക്കുന്നുണ്ടെന്നും, പ്രാദേശിക അധികാരികൾ ഈ വിഷയത്തിൽ അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടുവെന്നും,സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

അരേന്ദെയുടെ കുടുംബം ഫരീദാബാദിലാണ് താമസിക്കുന്നതെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം കാബൂളിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാബൂൾ വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുവരെ അവശേഷിക്കുന്ന ഇന്ത്യക്കാരെയും മറ്റ് ചില അഫ്ഗാൻ പൗരന്മാരെയും തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പറയാൻ പ്രയാസമാണെന്ന്, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിലേക്കാണ് ശ്രദ്ധയെന്നും അപ്പോൾ ആളുകളെ തിരികെ കൊണ്ടുവരുമെന്നും ബാഗ്ചി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close