HEALTHNEWSTrending

കിങ്കി സെക്സ് പരീക്ഷിച്ചിട്ടുണ്ടോ? ലൈം​ഗിക ജീവിതം സുന്ദരമാക്കാനിതാ അഡാർ വഴികൾ

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പഴയ ഉഷാറൊന്നും തോന്നുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾ യഥാർത്ഥ സോൾ മേറ്റുകളാണെങ്കിലും ലൈംഗിക ജീവിതം ബോറഡിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ വിരസത ഒഴിവാക്കാൻ ചില വഴികളുണ്ട്. പരസ്പരം ഇൻപ്രസ്സ് ചെയ്യാനുള്ള വഴികൾ കണ്ടെത്തുക എന്നത് തന്നെയാണ് അതിൽ പ്രധാനം. ലൈംഗിക ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ കഠിനമായ വഴികളൊന്നും തേടി പോകണമെന്നില്ല. വളരെ എളുപ്പമുള്ള ചില കാര്യങ്ങൾ ചെയ്തു നോക്കൂ. അത് നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

ലൈംഗിക ബന്ധത്തിൽ പരീക്ഷിക്കാവുന്ന അസാധാരണമായ രീതികളാണ് കിങ്കി സെക്സ്‌ എന്ന് അറിയപ്പെടുന്നത്. കേൾക്കുമ്പോൾ ചെറിയ അപരിചിത്വമെല്ലാം തോന്നുമെങ്കിലും സംഗതി ഉഷാറാണ്. നിങ്ങളുടെ ലൈംഗിക ജീവിതം ആഘോഷിക്കാൻ ഇതാ ചില കിങ്കി വഴികൾ

  1. വലിച്ചടുപ്പിച്ചൊരു ഉമ്മ

നിങ്ങളുടെ ഇണക്ക് ഒട്ടും നിനച്ചിരിക്കാത്ത സമയത്ത് ഒരു അഡാറ് ഉമ്മ കൊടുത്തുനോക്കൂ. അത്ര മാർദ്ദവമുള്ള ഉമ്മയല്ല. നിങ്ങളിലേക്ക് അടിപ്പിച്ച് നിർത്തി ദ്രുതഗതിയിലുള്ള ഉമ്മ. നിങ്ങൾക്കവനോടുള്ള എല്ലാ ആഗ്രഹവും ഉള്ളിൽ കരുതുന്നതായിരിക്കണമത്. ഉമ്മ വെച്ച് ശേഷം വളരെ ലാഘവത്തോടെ നിങ്ങൾ ചെയ്തിരുന്ന പ്രവർത്തിയിലേക്ക് മടങ്ങിക്കോളൂ. മാജിക് സംഭവിക്കുന്നതറിയാം. അവനും ഇത്തരത്തിൽ അപ്രതീക്ഷിത ഉമ്മകൾ നൽകുന്നതോട് കൂടെ നിങ്ങൾക്കിടയിലെ ലൈംഗിക ബന്ധം ദൃഡമാകും.

  1. കാണാം സ്വന്തം സെക്സ്‌

നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു പരീക്ഷണമായാലോ? നിങ്ങളുടെ ബെഡിന് തൊട്ടടുത്ത് തന്നെ ഒരു ഫുൾ ലങ്ത്ത് കണ്ണാടി സ്ഥാപിക്കൂ. നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണൂ. ഇത് വഴി നിങ്ങളെ തന്നെ പരിഷ്കരിക്കാൻ നിങ്ങൾക്കാവുന്നു. നിങ്ങളുടെ ചേഷ്ടകൾ സ്വയം കാണുന്നതിലൂടെ അവയിലും പരീക്ഷണങ്ങൾ നടത്താമല്ലോ. നിങ്ങൾക്കും ഇണക്കുമുള്ള ഇഷ്ടത്തിനനുസരിച്ച് ലൈംഗിക ബന്ധം സുന്ദരമാക്കാം.

  1. പ്ലേറ്റില്ലാതെ കഴിക്കാം തേനും മുന്തിരിയും

ബെഡ് റൂമിൽ വെച്ച് ഭക്ഷണം കഴിക്കുകയോ, അതിലെന്ത് കാര്യം എന്നാണോ? എന്നാൽ കഴിക്കുന്ന രീതിയിലാണ് കാര്യം. ഇവിടെ ഭക്ഷണം കഴിക്കാൻ പ്ലേറ്റ് ഒന്നും ആവശ്യമില്ല. പങ്കാളിയുടെ ശരീരത്തിൽ വെച്ച് നുണഞ്ഞ് നുണഞ്ഞ് തിന്നാം. അതുകൊണ്ട് തന്നെ എന്ത് കഴിക്കണം എന്ന കാര്യത്തിലും ചില തിരഞ്ഞെടുപ്പുകളൊക്കെ നടത്താം. പെട്ടെന്ന് അലിയുന്നതും പതിയെ കഴിക്കാൻ പറ്റിയവയുമാവണം‌. തേൻ, മുന്തിരി തുടങ്ങിയവ മികച്ച് ഉദാഹരണങ്ങളാണ്.

  1. മഴയായ്

കടലിൽ എന്നത് പോലെ തന്നെയാണ് വെള്ളത്തിൽ വെച്ചുള്ള ലൈംഗിക ബന്ധവും. വീട്ടിലെ സ്വിമ്മിങ് പൂളോ ബാത്ത്‌ ടബ്ബോ മറ്റോ ഇതിനായി തിരഞ്ഞെടുക്കാം. ഇനി അങ്ങനെ തന്നെ ആവണമെന്നില്ല. മഴ പെയ്യുന്ന സമയവും അടിപൊളിയായിരിക്കും വീടിൻ്റെ അപ് സ്റ്റേയറൊ നടുമുറ്റമോ മഴനനയാൻ പറ്റിയ ഇടമാണ്. പക്ഷെ ആരും ശ്രദ്ധിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തുക.

വിദേശ രാജ്യങ്ങളിലൊക്കെ ഇനി പറയുന്ന ഏതാനും കിങ്കി രീതികളും പരീക്ഷിക്കുന്നുണ്ട്‌. എന്നാൽ നമ്മുടെ നാടിന്റെ പരിമിതികളിൽ അത്‌ നടപ്പില്ല.

  1. കടൽ കാറ്റിൽ

കടൽ തീരത്ത് പോയിരിക്കാൻ ഇഷ്ടമുള്ള നിങ്ങൾ എപ്പോഴെങ്കിലും അവിടെ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? മണലിൽ കിടന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പുതിയൊരു അനുഭവമാണെന്നാണ് വിദേശ രാജ്യങ്ങളിലുള്ള ദമ്പതികൾ പറയുന്നത്‌. കടൽ കാറ്റും തിരയുടെ ശബ്ദവും സുഖകരമായ അന്തരീക്ഷം ശൃഷ്ടിക്കുന്നു. കാലുകൾ മാത്രം നനയുന്ന രീതിയിലാണ് കിടക്കുന്നതെങ്കിൽ അത് മറ്റൊരു അനുഭവമായിരിക്കും. ലൈംഗികതയുടെ വ്യത്യസ്ത തലങ്ങൾ പരീക്ഷിക്കാൻ കടൽ തീരം നല്ലൊരിടമാണ്.

  1. പേടിയുടെ ത്രില്ല്

ആളുകൾ കാണുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. കാണുമെന്ന് ഉറപ്പുണ്ടെങ്കിലും ആരും കാണാതെ ആയിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്നാണ് ഇത്തരം കിങ്കി രീതി പരീക്ഷിക്കുന്ന വിദേശീയർ പറയുന്നത്‌. ഒരു ചെറിയ പേടിയോട് കൂടെ എന്നാൽ അതിലധികം ത്രില്ലിൽ ആയിരിക്കും ബന്ധപ്പെടുന്നത് എന്നതിനാൽ തന്നെ പുതിയൊരു അനുഭവമായിരിക്കും എന്ന് ഉറപ്പ്. നിറയെ ആളുകളുള്ള വീട്ടിലെ വാതിലിന് പിറക് വശവും ഒഴിഞ്ഞ പാർക്കിലെ മരത്തിന്റെ മറവുമെല്ലാം ഇതിനായി തിരഞ്ഞെടുക്കാമെന്നും അവർ പറയുന്നു.

  1. റോഡും മെത്തയാകും

യാത്രക്കിടയിൽ പെട്ടെന്നാണ് നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നുന്നതെങ്കിലോ, എന്തു ചെയ്യും? വീട്ടിലെത്തെട്ടെ എന്ന് കരുതി കാത്തിരിക്കുമോ? എന്നാൽ റോഡിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. നിറയെ വണ്ടികൾ പോകുന്ന റോഡിന് സമാന്തരമായി പോകുന്ന ചെറിയ വഴികളോ അധികം ആളുകളില്ലാത്ത വഴികളോ ആണ് ഇതിനായി അവർ തിരഞ്ഞെടുക്കുന്നത്‌. ആകാംഷയും ത്രില്ലും ഇടകലർന്ന മാനസ്സികാവസ്ഥയിൽ കാറിനുള്ളിൽ വച്ചുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തികച്ചും പുതിയ അനുഭവമായിരിക്കുമെന്നാണ് അവരുടെ അവകാശ വാദം.

Tags
Show More

Related Articles

Back to top button
Close