KERALANEWSTop News

സാബുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ; ഓഹരിവിപണിയിൽ കിറ്റക്‌സിന്റെ വിപണി മൂല്യം ആദ്യ മണിക്കൂറിൽ 1000 കോടിക്ക് അടുത്ത്; കേരളാ സർക്കാരുമായുള്ള വിവാദവും തെലുങ്കാനയിലേക്കുള്ള പോക്കും സാജു ജേക്കബിന് തുണയാവുമ്പോൾ…

തിരുവനന്തപുരം: സാബുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന വാക്ക് കൂടുതൽ ദൃഢപ്പെടു്നനു.സംഭവം സത്യമാണ്.സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ശല്യപ്പെടുത്തൽക്ക് ഒടുവിൽ കിറ്റക്സ് ​ഗ്രൂപ്പ് എന്ന മഹാ സമ്രാജ്യം കേരളം വിടുമ്പോൾ നഷ്ട്ടം കേരള ജനതയ്ക്കും സംസ്ഥാന സർക്കാരിനും മാത്രം.സാബു ജേക്കബുമായി തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനം കേരളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ ഓഹരിവിപണിയിൽ കിറ്റക്സിന് വൻ കുതിച്ചുചാട്ടം. ഇന്നും വിപണയിൽ കിറ്റക്‌സിന്റെ വില കുതിച്ചുയർന്നു. ആദ്യ മണിക്കൂറിൽ തന്നെ മൂല്യം 1000 കോടിക്ക് അടുത്തെത്തി. ഇടയ്ക്ക് കിറ്റക്‌സിന്റെ വിപണം മൂല്യം ഇടിയുകയും അത്. 650 കോടി രൂപയിൽ എത്തുകയും ചെയ്തിരുന്നു. ഇതാണ് ഉയരുന്നത്. കേരളാ സർക്കാരുമായുള്ള വിവാദവും അതിന് ശേഷം തെലുങ്കാനയിലേക്കുള്ള പോക്കും സാജു ജേക്കബിന്റെ ഗ്രൂപ്പിന് തുണയാവുകയാണ്.

കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ വമ്പൻ നേട്ടമായി അതു മാറുകയും ചെയ്യും. 2015ൽ 767 രൂപ എന്ന നിലയിലേക്ക് എത്തിയ ഓഹരിയുടെ വില ഇടയ്ക്ക് ഇടിഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. കഴിഞ്ഞ വർഷം 650 കോടി മാത്രം മാർക്കറ്റ് ക്യാപിറ്റൽ ലൈസേഷനിലേക്ക് ചുരുങ്ങിയ കിറ്റക്‌സ് എന്ന കമ്പനി, 1000 കോടിയുടെ അടുത്തേക്ക്, മൂല്യം കുതിച്ചിരിക്കുന്നു. അതും മൂന്ന് ദിവസം കൊണ്ട്. ഈ കുതിപ്പ് തുടർന്നാൽ 2000 കോടിയിൽ ഉടൻ എത്തും.

കഴിഞ്ഞ ഒരു മാസം കിറ്റക്സിന്‍റെ ഓഹരിവില കൂടിയത് ആറ് രൂപ

കിറ്റെക്സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ് അടങ്ങുന്ന ആറം​ഗസംഘം ഹൈദരാബാദിലേക്ക് പോയത് തെലങ്കാന സർക്കാർ അയച്ച് സ്വകാര്യ ജെറ്റ് വിമാനത്തിലാണ്. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചക്ക് വേണ്ടിയാണ് കിറ്റെക്സ് സംഘം ഹൈദരാബാദിലേക്ക് തിരിച്ചത്. മൂലധന സബ്സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം നൽകിയിരിക്കുന്നത്.കൂടാതെ വിവിധ മേഖലകളനുസരിച്ച് നിരവധി പ്രത്യേക ആനുകൂല്യങ്ങളും തെലങ്കാന സർക്കാർ കിറ്റക്സിന് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉദ്യോ​ഗസ്ഥരുമായും കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ഫോണിൽ സംസാരിച്ചിരുന്നു.

കേരളത്തിൽ നിന്നും തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നെന്ന് സാബു എം ജേക്കബ് തെലങ്കാനയിലേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചെന്നും പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായം കേരളത്തിന്‌ പുറത്തേക്ക് മാറ്റുന്നത് ആലോചിക്കുമെന്നും കിറ്റക്സ് എംഡി മുന്നറിയിപ്പ് നൽകി.

സാബു എം ജേക്കബിൻറെ വാക്കുകളിങ്ങനെ:

”എന്നെ മൃഗത്തെപ്പോലെ വേട്ടയാടുകയായിരുന്നു. കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. വിട്ടുപോകണമെന്ന് കരുതിയതുമല്ല. എൻറെ കാര്യം നോക്കാൻ എനിക്കറിയാം. പക്ഷേ കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് എനിക്ക് വേദനയുണ്ട്. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത് തൻറെ പ്രതിഷേധമല്ല, ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചത്”, സാബു എം ജേക്കബ് പറഞ്ഞു.
വ്യവസായമന്ത്രി പി രാജീവിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. ”3500 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ചുവെന്ന് താൻ പറഞ്ഞപ്പോൾ ഒരാൾ പോലും തന്നെ വിളിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ യോഗം വിളിച്ചുവെന്ന് പറഞ്ഞു. എന്നിട്ടെന്തുണ്ടായി? യോഗശേഷം പുറത്തുവന്ന വ്യവസായമന്ത്രി ഉദ്യോഗസ്ഥർ ചെയ്തതെല്ലാം ശരിയാണെന്ന് പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. ആരോട് പരാതി പറയാൻ? എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ല”, എന്ന് സാബു എം ജേക്കബ് പറഞ്ഞു.

പിണറായിക്ക് പൂട്ടിട്ട് സാബു ജേക്കബ്

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഇത്രവലിയ തിരിച്ചടി നൽകിയ ഒരു വ്യവസായിയോ രാഷ്ട്രീയ നേതാവോ ഉണ്ടാകില്ല. സംസ്ഥാനത്ത് പുത്തൻ വ്യവസായ രീതികളും പുത്തൻ രാഷ്ട്രീയ സംവിധാനങ്ങളും കൊണ്ടുവന്ന സാബു ജേക്കബിനെ തളയ്ക്കാൻ പിണറായി വിജയനും സഖാക്കളും ഒരിക്കലും കരുതിയിരുന്നില്ല തങ്ങൾ പിടിക്കുന്നത് പുലിവാലിലാണെന്ന്. കേരളത്തിൽ ഒരു വ്യവസായം തുടങ്ങണമെങ്കിലും അത് നിലനിൽക്കണമെങ്കിലും ലോക്കൽ കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള സിപിഎം നേതാക്കൾക്ക് പാദസേവ ചെയ്യണം എന്ന സാഹചര്യം പണ്ടുമുതലേ നിലവിലുണ്ട്. അതിന് തയ്യാറാകാത്തവന് ഒരുമുഴം കയറിലോ ഒരു തുള്ളി വിഷത്തിലോ തങ്ങളുടെ ജീവൻ അവസാനിപ്പിക്കുകയോ അതുമല്ലെങ്കിൽ വ്യവസായ സ്ഥാപനം പൂട്ടി വീട്ടിലിരിക്കുകയോ ചെയ്യാം. എന്നാൽ, ഈ രണ്ട് മാർ​ഗങ്ങളുമല്ല സാബു ജേക്കബ് തിരഞ്ഞെടുത്തത്. നിവർന്നു നിന്ന് സിപിഎമ്മിന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചു. താൻ നല്ല സംരംഭകനാണെന്ന ആത്മവിശ്വാസമാണ് സാബു ജേക്കബ് എന്ന കിറ്റെക്സ് മേധാവിക്ക് അതിന് കരുത്ത് നൽകിയത്. അതോടെ പതറിപ്പോയത് സിപിഎമ്മും സംസ്ഥാന സർക്കാരുമായിരുന്നു.

മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെടും ; ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

വ്യവസായി എന്ന നിലയിൽ സാബു ജേക്കബ് ഒതുങ്ങി നിന്നിരുന്നെങ്കിൽ അദ്ദേഹത്തെ വേട്ടയാടാൻ എൽഡിഎഫും യുഡിഎഫും തയ്യാറാകുമായിരുന്നില്ല. എന്നാൽ, സാബു ജേക്കബ് സാമൂഹിക പ്രവർത്തനത്തിലേക്കും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിലേക്കും തിരിഞ്ഞതോടെയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി സാബു ജേക്കബും കിറ്റെക്സും മാറുന്നത്. എന്നാൽ, മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റവും യോജിക്കുക സാബു ജേക്കബിനായിരുന്നു. മറ്റ് പാർട്ടികൾ തങ്ങളുടെ സ്വപ്നങ്ങൾ വിറ്റ് വോട്ട് നേടുമ്പോൾ, സാബു ജേക്കബ് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും എങ്ങനെ ഉറപ്പാക്കാമെന്ന് പ്രാവർത്തികമാക്കിയാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്. അതിനായി ട്വന്റി 20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും അദ്ദേഹം രൂപം കൊടുത്തു.

കേവലം സെക്കൻഡുകൾക്കുള്ളിൽ ആ കല്ലുകൾ മോഹൻലാലിൻറെ രൂപത്തിൽ ഉയർന്നു പൊങ്ങും

ഒരുപക്ഷേ ​ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയുക സാബു ജേക്കബിനും ട്വന്റി 20 എന്ന രാഷ്ട്രീയ പാർട്ടിക്കുമാകും. ​ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികളാണ് സാബു ജേക്കബ് ആരംഭിച്ചത്. അത് ആദ്യമായി പ്രാവർത്തികമാക്കിയതാകട്ടെ സ്വന്തം സ്ഥലമായ കിഴക്കമ്പലത്തും. കിഴക്കമ്പലത്തെ വികസന പദ്ധതികൾ സംസ്ഥാനത്താകമാനം ശ്രദ്ധനേടിയതോടെ സമീപ പഞ്ചായത്തുകളിലേക്കും ട്വന്റി 20 വ്യാപിച്ചു. ഇതോടെ സാബു ജേക്കബിന്റെ പാർട്ടിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർത്തു. എന്നിട്ടും ജനങ്ങൾ സാബു ജേക്കബിനും ട്വന്റി 20ക്കും ഒപ്പമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close