KERALANEWS

മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല; അനുപമ ചന്ദ്രന് പിന്തുണയുമായി കെ. കെ രമ

പേരൂര്‍ക്കട: പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ തന്നിൽ നിന്നും മാറ്റിയെന്ന് പരാതി നല്‍കിയ പേരൂര്‍ക്കടയിലെ അനുപമ ചന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് വടകര എം.എല്‍.എ കെ കെ. രമ. മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല എന്നാണ് രമ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നത്.

വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം എന്ന് രമ ചോദിക്കുന്നു.

രമയുടെ പോസ്റ്റ് പൂർണ്ണ രൂപം

ഈ അമ്മയുടെ നിലവിളി കേൾക്കാനല്ലെങ്കിൽ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങൾ?
മനഃസാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ല. അനുപമ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയിൽ വേർപെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ആ യുവതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ച് പറയുന്നത്. വ്യാജ രേഖകൾ ചമച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറി എന്നാണ് മാദ്ധ്യമങ്ങളിൽ നിന്ന് അറിയുന്നത്.

സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃ-ശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്. അതിന് മുന്നോടിയായി നടക്കേണ്ട കൗൺസിലിങ്ങോ സാഹചര്യ പഠനങ്ങളോ നടക്കാതെ,ഏതോ ഒരു രഹസ്യ കേന്ദ്രത്തിൽ വച്ച് ഏതോ നോട്ടറി വക്കീൽ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛൻ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം.

മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സിപിഎം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം. സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ മകനും നിലവിൽ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രൻ. ഇത്രയും നിയമ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രവൃത്തികൾക്ക് അദ്ദേഹം ചാനൽ ചർച്ചയിൽ നിരത്തുന്ന സാദാചാര വാദങ്ങളും കുടുംബത്തിന്റെ മാനം സംരക്ഷിക്കാനെന്ന ന്യായവും അത്യന്തം ഭയാനകമാണ്.

വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം? വടക്കേ ഇന്ത്യൻ മാടമ്പി രാഷ്ട്രീയത്തെ നാണിപ്പിക്കും വിധം നടന്ന ഈ മനുഷ്യത്വ വിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉള്ളുകള്ളികൾ മുഴുവൻ ജനാധിപത്യ, നിയമ വിചാരണയ്ക്ക് വിധേയമാവണം.

അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണം.
ബലം പ്രയോഗിച്ച്, വ്യാജ രേഖ ചമച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന സകല ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
കെ.കെ.രമ

കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിൽ ആണ് ഏൽപ്പിച്ചതെന്നു അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രൻ പറഞ്ഞിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് എഴുതി തന്നെന്നും അനുപമയുടെ അച്ഛൻ പറഞ്ഞു. എന്നാൽ അച്ഛൻ പറയുന്നത് പച്ച കള്ളം ആണെന്നും കുഞ്ഞിനെ സംരക്ഷിക്കാൻ കഴയില്ലെന്ന് ഒരു പേപ്പറിലും എഴുതി നൽകിയിട്ടില്ലെന്നും തന്നെ വീട്ടിൽ പൂട്ടി ഇട്ടിരിക്കുകയായിരുന്നെന്നും ആയിരുന്നു അനുപമയുടെ മറുപടി.

സ്വന്തം കുഞ്ഞിനെ തേടി പെറ്റമ്മ അലയുമ്പോൾ പ്രതികളെ സംരക്ഷിക്കുന്നത് പൊലീസും സിപിഎമ്മുമെന്ന ആക്ഷേപം ഉയരുന്നു. എസ് എഫ് ഐ നേതാവായിരുന്ന അനുപമയും ഭർത്താവും ഡിവൈഎഫ്ഐ നേതാവുമായ അജിത്തും പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങുമ്പോഴും പൊലീസും ഭരണകൂടവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പ്രതിസ്ഥാനത്തുള്ള സിപിഎം നേതാവും അനുപമയുടെ അച്ഛനുമായ ജയചന്ദ്രനുള്ള ഉന്നത ബന്ധങ്ങൾ മൂലമാണെന്നാണ് ആക്ഷേപം. ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂർക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും കുഞ്ഞിനെക്കണ്ടെത്താൻ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.

എസ്എഫ്‌ഐ പ്രവർത്തകയായിരുന്ന അനുപമയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് അജിത്ത് വിവാഹിതനായിരുന്നു. ഭാര്യയുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹ ബന്ധം വേർപെടുത്തിയിരുന്നുമില്ല. അജിത്ത് ദളിത് ക്രിസ്ത്യൻ ആയതുകൊണ്ടും വിവാഹിതൻ ആയതുകൊണ്ടും ബന്ധത്തെ അനുപമയുടെ വീട്ടുകാർ എതിർത്തു. ഇരട്ട വിവാഹം നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്തെ എതിർപ്പിന് നിയമപരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നതാണ്.

വിവാഹത്തെ അച്ഛനും അമ്മയും എതിർക്കുന്നതിനിടെയിൽ അനുപമ ഗർഭിണിയായി. വീട്ടുകാർ തന്നെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്‌ക്കൊപ്പം താമസം തുടങ്ങി. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പൊലീസിൽ നൽകി.

പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും സിപിഎം നേതാക്കൾക്കും എല്ലാം പരാതി നൽകി. പ്രസവിച്ച് ഒരുവർഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല. അച്ഛനും അമ്മയും വ്യക്തമായ മറുപടിയും നൽകുന്നില്ല. കുട്ടിയെ അനുപമയുടെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനിൽ നിന്നറിഞ്ഞത്.

കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കൾ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ആവശ്യപ്പെടുന്നു. പേരൂർക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് രക്ഷിതാക്കൾക്കെതിരെ രംഗത്തു വന്നത്. പല പ്രമുഖ സിപിഎം നേതാക്കളുമായി വ്യക്തിബന്ധമുള്ള നേതാവാണ് ജയചന്ദ്രൻ. പൊലീസിനും ഇതെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഈ കേസിൽ ജയചന്ദ്രൻ ഇടപെടുന്നില്ല.

അച്ഛനെതിരെ ഗുരുതര ആരോപണമാണ് അനുപമ ആരോപിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അച്ഛൻ തട്ടിക്കൊണ്ടു പോയി. സിസേറിയൻ കഴിഞ്ഞ് കിടക്കുമ്പോൾ എതിർത്തു. എന്നാൽ ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ വലിയ ഇടപെടൽ കഴിഞ്ഞില്ല. കുട്ടിയെ പിന്നീട് കാണിച്ചു തരാമെന്ന് അമ്മ പറഞ്ഞു. സഹോദരിയുടെ വിവാഹം കഴിയും വരെ മാറ്റി നിർത്താം എന്നാണ് അമ്മ പറഞ്ഞത്. പിന്നീടൊരിക്കലും കുട്ടിയെ കണ്ടില്ലെന്നും അനുപമ പറയുന്നു.

അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യം തീർക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. അങ്ങനെ കുട്ടിയെ നിയമപരമായി കൈമാറാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. പറ്റില്ലെന്നാണ് ലഭിക്കുന്ന മറുപടി. പക്ഷേ പൊലീസ് മൗനത്തിലാണ്. ഈ കഥ സോഷ്യൽ മീഡിയ വൈറലാക്കുമ്പോൾ ഉയരുന്നത് നിരവധി സാമൂഹിക പ്രസക്തിയുള്ള ചോദ്യങ്ങളാണ്.

പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുന്ന ഒരമ്മയുടെ കഥ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്. തിരുവനന്തപുരത്തുള്ള ഒരു സിപിഎം കുടുംബത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഞെട്ടിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവ്. അതുകൊണ്ട് തന്നെ പൊലീസിനും അനക്കമില്ല. സാമൂഹിക പ്രവർത്തകരുടെ ഞെട്ടലുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close