KERALANEWS

സുരക്ഷിതമണ്ഡലം നൽകിയില്ലെന്ന പരിഭവിച്ച്‌ കെ എം ഷാജി; തോൽക്കുമെന്ന്‌ പറഞ്ഞിട്ടും അഴിക്കോട്‌ നൽകിയെന്നും പരാതി


മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന മുസ്ലീം ലീഗ്‌ യോഗത്തില്‍ അഴീക്കോട്ടെ തോറ്റ സ്ഥാനാര്‍ത്ഥി കെ എം ഷാജി എത്തിയത്‌ ഒരു കെട്ട്‌ പരിദേവനങ്ങളുമായി. തനിക്ക്‌ സുരക്ഷിത മണ്ഡലം നല്‍കിയില്ലെന്ന പരാതിയാണ്‌ ഷാജി പ്രധാനമായും ഉയര്‍ത്തിയത്‌.

അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട് തോൽക്കുമെന്ന് ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെ തന്നെ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഷാജിയുടെ തോൽവി ലീഗിന് വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

പാർട്ടിയുടെ അടിത്തട്ട് മുതൽ പ്രശ്‌നങ്ങളുണ്ടെന്ന് വിമർശനമുയർന്നു. പരിഹാരം താഴെത്തട്ട് മുതൽ തുടങ്ങണം. നേതാക്കൾ നിശ്ചയിക്കുന്നവരല്ല ഭാരവാഹികളാകേണ്ടത്. അങ്ങനെ തുടർന്നാൽ പാർട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. കോൺഗ്രസ് മാറ്റത്തിന് തയ്യാറായി. ലീഗും ഇത് മാതൃകയാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close