KERALANEWSTrending

എരുമേലി പേട്ടതുള്ളൽ; അറിയാം ഐതിഹ്യവും ചരിത്രവും

എരുമേലി: ശബരിമല തീർത്ഥാടനത്തിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് പേട്ടതുള്ളൽ. അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ച് തിന്മയ്ക്കു മേൽ നന്മകൊണ്ട് നേടിയ വിജയത്തി​ന്റെ ആഘോഷമാണ് ഈ പുണ്യനൃത്തം. ശബരിമല തീർത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളൽ നടത്തുന്നത്.

പാരമ്പര്യമനുസരിച്ച് ആദ്യം പേട്ടതുള്ളൽ നടത്തുന്നത് അമ്പലപ്പുഴ സംഘമാണ്. ആയിരത്തിലേറെ ഭക്തർ ഉൾപ്പെടുന്ന സംഘം ഉച്ചയോടെ പേട്ട ജംഗ്ഷനിലെ കൊച്ചമ്പലത്തിനു മുകളിൽ ആകാശത്ത് പരുന്ത് പറക്കുന്നത് കാണുന്നതോടെയാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്.ഈ സംഘം അയ്യപ്പസ്വാമിയുടെ ഉപസേനാപതിയായ വാവർക്ക് പ്രണാമം അർപ്പിക്കാൻ നയിനാർ പള്ളിയിലേക്ക് പേകുന്നു. അവരെ എരുമേലി മഹൽ ജമാത്ത് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ച് ഒരു കിലോമീറ്റർ അപ്പുറത്തുള്ള ശ്രീധർമ്മശാസ്താക്ഷേത്രം വരെ അനുഗമിക്കുന്നു. ‍അവിടെ വച്ച് പേട്ടതുള്ളൽ സംഘത്തെയും ജമാത്ത് കമ്മറ്റി ഭാരവാഹികളെയും ദേവസ്വംബോർഡ് അധികാരികൾ സ്വീകരിക്കുന്നു.

ആലങ്കാട് സംഘത്തിന്റെ പേട്ടതുള്ളൽ ഉച്ചയ്ക്കുശേഷം പകൽ വെളിച്ചത്തിൽ നക്ഷത്രം തെളിയുമ്പോഴാണ് ആരംഭിക്കുന്നത്. രണ്ടു സംഘവും രാത്രിയിൽ വലിയമ്പലത്തു തങ്ങിയ ശേഷം പമ്പയിലെത്തി പമ്പസദ്യ കഴിച്ച് സന്നിധാനത്തെ മകരവിളക്ക് ഉത്സവത്തിൽ പങ്കുചേരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close