KERALANEWS

കൊച്ചി മെട്രോ യാത്ര നിരക്കിൽ ഇളവ്; മാനസിക വൈകല്യമുള്ളവർക്ക് സൗജന്യ യാത്രയും പരി​ഗണനയിൽ

കൊച്ചി: യാ​ത്ര നി​ര​ക്കി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം പരിഗണിച്ച്‌ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്.ഉ​ട​ൻ പ്ര​ഖ്യാ​പ​നം ഉണ്ടാകുമെന്നു മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​ന​മ​റി​യാ​ൻ കെ.​എം.​ആ​ർ.​എ​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​രു​മാ​നം. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 77 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം മെ​ട്രോ യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 11,199പേ​രി​ൽ 63 ശ​ത​മാ​നം പേ​ർ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും 37 ശ​ത​മാ​നം മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ 79 ശ​ത​മാ​ന​വും 22നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. യാ​ത്ര​ക്കാ​രി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കും. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തു​ന്ന​യാ​ൾ​ക്ക് പ​കു​തി നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കും. മെ​ട്രോ ഉ​പ​യോ​ഗം ജ​ന​കീ​യ​മാ​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം, ഫ​സ്​​റ്റ്​ ആ​ൻ​ഡ് ലാ​സ്​​റ്റ്​ മൈ​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യാ​ത്ര നി​ര​ക്കി​ൽ പ്ര​ത്യേ​ക ഇ​ള​വ്, പ്ര​തി​ദി​ന, വാ​രാ​ദ്യ, പ്ര​തി​മാ​സ പാ​സു​ക​ൾ, കൊ​ച്ചി വ​ൺ കാ​ർ​ഡ് വി​പു​ലീ​ക​ര​ണം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി സ​ർ​വേ​യി​ൽ ഉ​യ​ർ​ന്ന​ത്.

കെ.​എം.​ആ​ർ.​എ​ല്ലി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തി വി​വി​ധ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന് ബെ​ഹ്റ പ​റ​ഞ്ഞു. ഉ​ത്സ​വ​കാ​ല ഡി​സ്കൗ​ണ്ടു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ, ഫാ​മി​ലി, യാ​ത്ര സം​ഘ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ൾ എ​ന്നി​വ​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഓ​രോ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലും എ​ത്ര സ്ഥ​ലം ബാ​ക്കി​യു​ണ്ടെ​ന്ന് അ​റി​യാ​ൻ ആ​പ്പ് കൊ​ണ്ടു​വ​രും. മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഇ​ല​ക്​​ട്രി​ക് ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ലാ​സ്​​റ്റ്​ മൈ​ൽ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ൽ സൈ​ക്കി​ളു​ക​ൾ എ​ത്തി​ച്ചു. ഇ​തിെൻറ ഉ​ദ്ഘാ​ട​നം സി​റ്റി പൊ​ലീ​സ് കമ്മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ലം, കൊ​ച്ചി​ൻ സ്മാ​ർ​ട്ട്മി​ഷ​ൻ സി.​ഇ.ഒ ഷാ​ന​വാ​സ്, ഡി.​സി.​പി ഐ​ശ്വ​ര്യ ഡോം​ഗ്രേ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close