KERALANEWS

സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ; ഡിസംബർ 5 ന് വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിൽ യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് വേണ്ടി സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കൊച്ചി മെട്രോ. ഡിസംബർ 5 നാണ് കൊച്ചി തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം.

വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഏറ്റവും വേഗത്തിൽ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കൊച്ചി മെട്രോയെപ്പോലെ മറ്റെന്നില്ല. ഓരോ ദിവസവും നിരവധി പേരാണ് ഈ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. എന്നാൽ കൊച്ചി മെട്രോയിൽ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവരുമുണ്ട്. അവർക്കായി ഇതാ കൊച്ചി മെട്രോ തികച്ചും സൗജന്യ മായി യാത്രയ്ക്ക് അവസരമൊരുക്കുന്നു.ഡിസംബർ 5 ാം തിയതി വൈറ്റിലയിൽ നിന്നും ഇടപ്പള്ളിയിലക്കും ആലുവയിൽ നിന്നും ഇടപ്പള്ളിയിലക്കും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. അസ്വദിക്കൂ ഈ യാത്ര. കൊച്ചി മെട്രോ യിലെ സുഖയാത്ര അനുഭവിച്ചറിയു.വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close