KERALANEWSTop News

സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; പിറവത്ത് നിർമ്മാണ കേന്ദ്രം; കണ്ടെത്തിയത് 7 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍; ആറുപേര്‍ പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഇലഞ്ഞിയിലാണ് കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഏകദേശം 7 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇവിടുന്ന് കണ്ടെത്തിയത്. ഇവിടുത്തെ ഒരു വീട്ടിലാണ് കള്ളനോട്ട് നിര്‍മാണം നടന്നിരുന്നത്. സംഘത്തിലെ ആറുപേര്‍ പിടിയിലായി. കള്ളനോട്ട് നിര്‍മിക്കാനുള്ള യന്ത്രങ്ങള്‍ അടക്കം വിപുലമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം. കെട്ടിട നിര്‍മ്മാണ സംഗമെന്ന വ്യാജേനയാണ് ഇവര്‍ ഇലഞ്ഞിയില്‍ വീട് എടുത്ത് കുറ്റകൃത്യം നടത്തിവന്നതെന്നാണ് പൊലീസ് പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close