Breaking NewsKERALANEWSTop News

കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നു; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത് തൃശ്ശൂര്‍ പോലീസ് ക്ലബ്ബിൽ; തെളിവുകൾ നിരത്തി അന്വേഷണ സംഘം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു. തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലാണ് കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നതെങ്കിലും കെ സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

അതേസമയം, ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയനാടകമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ സി.ഡി.ആര്‍. പരിശോധിച്ച് ആളുകളെ വിളിച്ചുവരുത്തുന്നത്. ഇത് പാര്‍ട്ടിയെ അപമാനിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ യജമാനന്മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണിതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രതികളെ ആരൊക്കെ വിളിച്ചു, പ്രതികളുമായി ആരൊക്കെ ബന്ധം പുലര്‍ത്തി എന്ന കാര്യങ്ങളൊന്നും പോലീസ് അന്വേഷിക്കുന്നതേയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷിക്കുന്നത് പരാതിക്കാരന്‍ ആരെ വിളിച്ചു എന്നാണ്. അത് വിചിത്രമായ അന്വേഷണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?

സ്ത്രീകള്‍ക്കെതിരായ അക്രമസംഭവങ്ങളിലും വ്യാപാരികളുടെ കടതുറക്കല്‍ വിഷയത്തിലും സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരായി പ്രതിഷേധിച്ച് വിവിധ ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന നിരാഹാരസമരത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നു എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്. നിരവധി സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും കൊച്ചുകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്ന നടപടികളുമാണ് സംസ്ഥാനത്തുണ്ടാകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ദേശീയതലത്തില്‍ തന്നെ ഇത് ശ്രദ്ധ നേടിയിരിക്കുകയാണ്. ഗവര്‍ണറുടെ ഇന്നത്തെ സമരം കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വീഴ്ചയ്‌ക്കെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ്. ഗവര്‍ണറുടെ സമരത്തിന് ബിജെപി പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൈം​ഗികത, ന​ഗ്നത, സന്തോഷം; വീണ്ടും സജീവമായി ക്യാപ് ഡി ആഗ്ഡെ

കേരളത്തിലെ വ്യാപാരി വ്യവസായികളും മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് വരുന്ന വ്യാപാരികള്‍ കട തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അവര്‍ കട തുറക്കുമെന്ന് പറഞ്ഞപ്പോള്‍ കാണിച്ചുതരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണിത്. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികളാണ് കട തുറക്കാന്‍ പരിശ്രമിക്കുന്നത്. അതിന് അവരെ സഹായിക്കുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ്. കേരളത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്ന് ഐ.എം.എ. അടക്കം എല്ലാ വിദഗ്ധരും പറഞ്ഞിട്ടുള്ളതാണ്. കട കുറച്ചുസമയം കൂടുതല്‍ തുറന്നുവെച്ചാല്‍ തിരക്കു കുറയുകയും ആളുകള്‍ക്ക് സാധനം വാങ്ങാന്‍ പോവാന്‍ സാധിക്കുകയും വ്യാപാരികളുടെ കാര്യം നടക്കുകയും ചെയ്യും. വ്യാപാരികളെ ഭീഷണിപ്പെടുത്തിയ നടപടി ശരിയായില്ല. വ്യാപാരികള്‍ കടതുറക്കാന്‍ തീരുമാനിച്ചാല്‍ അവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കും-സുരേന്ദ്രന്‍ പറഞ്ഞു.

കേരള കോൺ​ഗ്രസിലെ അധികാര തർക്കം ഇനി പാർട്ടി കമ്മിറ്റികളിലേക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close