Breaking NewsKERALANEWSTop News

കൊടകര കേസ് ഒത്തുതീർപ്പാക്കി സിപിഎം – ബിജെപി പുതിയ ഡീൽ എന്ന് ആരോപണം; ഇനി അറിയേണ്ടത് ബിനീഷ് കോടിയേരിക്ക് നാളെ ജാമ്യം കിട്ടുമോ എന്നും

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്ന കുറ്റപത്രം തയ്യാറായതിന് പിന്നാലെ വിവാ​ദം കത്തുന്നു. സിപിഎം – ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് കൊടകര കേസിൽ നിന്നും ബിജെപി നേതാക്കൾ ഒഴിവായതെന്ന ആരോപണമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലും ചോദ്യം ചെയ്ത കേസിൽ സാക്ഷി പട്ടികയിൽ പോലും ഒരൊറ്റ ബിജെപി നേതാവ് പോലും ഉൾപ്പെട്ടിട്ടില്ല എന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തുന്നത്.

കേരള കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

തെരഞ്ഞെടുപ്പ് കാലം മുതൽ ആരംഭിച്ച എൻഡിഎ- എൽഡിഎഫ് കൂട്ടുകെട്ടിന്റെ ഭാ​ഗമായാണ് കൊടകര കുഴൽപ്പണ കേസ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 69 നിയോജക മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ട് സിപിഎമ്മിനും എൽഡിഎഫിനും മറിച്ചുനൽകിയത്. എൻഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ടും ബിജെപിയും സിപിഎമ്മുമായി ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നു എന്ന ആരോപണം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ ബിനീഷിൻറെ അഭിഭാഷകൻറെ വാദം ഇന്നലെ പൂർത്തിയായിരുന്നു. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കാത്തതിനാൽ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിൻറെ അഭിഭാഷകൻ വാദിച്ചത്. നാളെയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി പരി​ഗണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണോ തിടുക്കപ്പെട്ട് ബിജെപി നേതാക്കളെ ഒഴിവാക്കി കൊടകര കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

കൊടകര കേസിൽ സാക്ഷിപ്പട്ടികയിൽ പോലും ബി.ജെ.പി നേതാക്കൾ ഉണ്ടാകില്ല എന്നതാണ് ഇപ്പോൾ വിവാദമാകുന്നത്. കവർച്ച കേസിന് മാത്രമാണ് കുറ്റപത്രത്തിൽ ഊന്നൽ. പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ ഇ.ഡിയോട് ആവശ്യപ്പെടും. നഷ്ടപ്പെട്ട രണ്ടുകോടി ധൂർത്തടിച്ചെന്നും പണം വീണ്ടെടുക്കുക ദുഷ്ക്കരമെന്നും കുറ്റപത്രം. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പെടെ ചോദ്യം ചെയ്ത കേസിൽ സംസ്ഥാന സർക്കാരും പൊലീസും അനാവശ്യ വിവാദം ഉയർത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 22 പ്രതികൾക്കെതിരെ 24 കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിക്കുക.

പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. എന്നാൽ അത് അന്വേഷിക്കാൻ ഇഡിക്കു മാത്രമേ കഴിയൂ. അതിനാൽ കേസ് ഇഡിയ്ക്ക് കൈമാറണമെന്നും പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കും. നഷ്ടപ്പെട്ട മൂന്നര കോടിയിൽ രണ്ടു കോടി പ്രതികൾ ധൂർത്തടിച്ചെന്നും വീണ്ടെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു.

നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ. ഈ കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്ന് ദിവസം മുൻപ് ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവർന്നെടുത്തതാണ് കേസ്. സംഭവത്തിൽ ഇതുവരെ പൊലീസ് 1.4 കോടിയിലേറെ രൂപ കണ്ടെത്തി. ഇത് ബിജെപി തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനായി ഇതര സംസ്ഥാനത്തു നിന്നു കടത്തിക്കൊണ്ടു വന്ന തുകയാണെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിലാണിപ്പോൾ ഇത്രയും തുക കണ്ടെടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close