KERALANEWSTop News

കൊടകര കുഴൽപ്പണ കേസിൽ പൊലീസ് നടത്തിയത് ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം; സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പെടെ ചോദ്യം ചെയ്ത കേസിൽ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം; സാക്ഷി പട്ടികയിൽ പോലും ബിജെപിക്കാരില്ല

തൃശ്ശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം. സാക്ഷിപ്പട്ടികയിലും ബി.ജെ.പി നേതാക്കള്‍ ഉണ്ടാകില്ല. കവര്‍ച്ച കേസിന് മാത്രമാണ് കുറ്റപത്രത്തില്‍ ഊന്നല്‍. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ഇ.ഡിയോട് ആവശ്യപ്പെടും. നഷ്ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം വീണ്ടെടുക്കുക ദുഷ്ക്കരമെന്നും കുറ്റപത്രം. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഉൾപ്പെടെ ചോദ്യം ചെയ്ത കേസിൽ സംസ്ഥാന സർക്കാരും പൊലീസും അനാവശ്യ വിവാദം ഉയർത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 22 പ്രതികൾക്കെതിരെ 24 കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിക്കുക.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. എന്നാൽ അത് അന്വേഷിക്കാൻ ഇഡിക്കു മാത്രമേ കഴിയൂ. അതിനാൽ കേസ് ഇഡിയ്ക്ക് കൈമാറണമെന്നും പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കും. നഷ്ടപ്പെട്ട മൂന്നര കോടിയിൽ രണ്ടു കോടി പ്രതികൾ ധൂർത്തടിച്ചെന്നും വീണ്ടെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു.

കേരള കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ. ഈ കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്ന് ദിവസം മുൻപ് ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവർന്നെടുത്തതാണ് കേസ്. സംഭവത്തിൽ ഇതുവരെ പൊലീസ് 1.4 കോടിയിലേറെ രൂപ കണ്ടെത്തി. ഇത് ബിജെപി തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനായി ഇതര സംസ്ഥാനത്തു നിന്നു കടത്തിക്കൊണ്ടു വന്ന തുകയാണെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിലാണിപ്പോൾ ഇത്രയും തുക കണ്ടെടുത്തിരിക്കുന്നത്.

കൊങ്കുനാട് നിലവിൽ വന്നാൽ നേട്ടം സിപിഎമ്മിനും സിപിഐക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close