Trending

യു ഡി എഫ് തകരും , ഇന്നുള്ളതിനേക്കാൾ അവർ ഒറ്റപ്പെടും ; കെ പി അനിൽകുമാറിന് അർഹമായ പരിഗണന കൊടുക്കുമെന്ന് കോടിയേരി

ഞങൾ ഇടപെടാതെ തന്നെയാണ് അനിൽകുമാറും പ്രശാന്തുമൊക്കെ ഞങളുടെ പാർട്ടിയിലേക്ക് ആകൃഷ്ടരായി വന്നിരിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് അതിനു കാരണം . യു ഡി എഫ് തകരും , ഇന്നുള്ളതിനേക്കാൾ അവർ ഒറ്റപ്പെടും എന്നും എ കെ ജി സെന്ററിൽ വെച്ചു കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. കേഡർ പാർട്ടി എന്ന് പറഞ്ഞത് കൊണ്ട് ഒരു കേഡർ പാർട്ടി ആകില്ല. അതിനു ആവശ്യമായൊരു പ്രത്യയ ശാസ്ത്രം വേണം. അതിനാവശ്യമായൊരു സംഘടന സംവിധാനം വേണം. കോൺഗ്രസിന്റെ ഭരണ ഘടന തന്നെ കേഡർ സംവിധാനത്തിന് സഹായകമായതല്ലല്ലോ എന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ് അദ്ദേഹം.

സിപിഎംമ്മിനെ അംഗീകരിക്കാൻ തയാറുള്ള എല്ലാവർക്കും ഞങൾ പ്രോത്സാഹനം നൽകും . സിപിഎം ആണ് ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ . ഇടതുപക്ഷ ജനാതിപത്യ പ്രസ്ഥാനമാണ് കേരളത്തിലെ ജനങളുടെ ഭാവി എന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് . അതിന്റെതായ മാറ്റം കേരളത്തിലെ എല്ലാ പാർട്ടികളിലും വന്നു കൊണ്ടിരിക്കുന്നുണ്ട് . അതിന്റെ കൂടി ഭാഗമാണ് ഇത്തരത്തിലുള്ള മാറ്റത്തിനു കാരണം എന്ന് കോടിയേരി പ്രതികരിച്ചു.

കോൺഗ്രസിൽ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് . അതാണ് ഇതിന്റെ അടിസ്ഥാന കാരണം. കേന്ദ്രത്തിൽ കോൺഗ്രസിൽ തമ്മിലടിയും ഇടപെടാൻ കഴിയാത്ത സാഹചര്യവുമാണ് . സംസ്ഥാന കോൺഗ്രസിൽ ഗുരുതരമായ പ്രശ്നങ്ങൾ . കേരളത്തിൽ ആദ്യമായാണ് കോൺഗ്രസ് അഞ്ചു വർഷം പ്രതിപക്ഷത്തിരുന്നു വീണ്ടും അഞ്ചു വർഷം പ്രതിപക്ഷത്തിരിക്കുന്നത് . ഇങ്ങനെ എല്ലാംകൊണ്ടും ഒരു പ്രത്യേക സാഹചര്യം കേരളത്തിൽ ഉണ്ട് എന്നത് വസ്തുതയാണ് അദ്ദേഹം പരാമർശിച്ചു. കൂടുതൽ ആളുകൾ സിപിഎമ്മിലേക്ക് വരുമോ എന്ന് കാത്തിരുന്നു കാണാമെന്നും കോടിയേരി പറഞ്ഞു. ഞങളെ സംബന്ധിച്ചെടുത്തോളം അങ്ങനെ വിട്ടുവരുന്ന എല്ലാവർക്കും തന്നെ അർഹമായ പരിഗണന സിപിഎം മുമ്പും കൊടുത്തിട്ടുണ്ട്. ഇനിയും അങ്ങനെയുള്ള കൊടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close