NEWSSPORTS

ഡല്‍ഹിയെ തകർത്തെറിഞ്ഞ് കൊല്‍ക്കത്ത ഫൈനിൽ; ഇനി ചെന്നൈ – കൊല്‍ക്കത്ത പോരാട്ടം

ഷാര്‍ജ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകർത്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്‍ ഫൈനലിലേക്ക് കാലെടുത്തുവെച്ചു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്തയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടും. പ്രാഥമിക റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റതിന് പിന്നാലെയാണ് രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോടും കീഴടങ്ങി നിരാശയോടെ മടങ്ങുന്നത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ മലര്‍ത്തിയടിച്ചാണ് രണ്ടാം ക്വാളിഫയറിലേക്ക് കാലെടുത്തുവച്ചത്.

ഇന്നലെ ഷാര്‍ജയില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറുകളില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേയാണ് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തിയത്. കുറഞ്ഞലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത വെങ്കിടേഷ് അയ്യരുടെയും (55),ശുഭ്മാന്‍ ഗില്ലിന്റെയും (46) മികവില്‍ 125/2 എന്ന സ്ഥിതിയിലായിരുന്നെങ്കിലും 11 റണ്‍സ് നേടുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ കൂടി നഷ്ടമാക്കിയതാണ് കളി ടൈറ്റാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close