KERALANEWS

കൊല്ലത്ത് അനധികൃതമായി പ്രവർത്തിച്ച ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ജീവനക്കാരന് പരുക്കേറ്റു

കൊല്ലം: ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരുക്കേറ്റു. ജോലിയിൽ ഉണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. നൗഫലിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ഗോഡൗൺ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close