KERALANEWS

ജനം വലയുന്നു അധികൃതർ കണ്ണടക്കുന്നു; പൈപ്പ് റോഡിന്റെ ശോചനീയാ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് റോഡിലെ കുഴികളിൽ ചെടി നട്ട് ബിജെപി

മൈനാഗപ്പള്ളി: പൂർണമായും പൊട്ടിപൊളിഞ്ഞു ഗതാഗത സംവിധാനം തകരാറിൽ ആയ പൈപ്പ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യവും ആയി റോഡിലെ കുഴികളിൽ ചെടി നട്ട് പ്രതിഷേധിച്ചു ബിജെപി. മൈനാഗപ്പള്ളി തെക്ക് ഏരിയ സമിതി. കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻപ് ശാസ്താം കോട്ട ചവറ പൈപ്പ് റോസിന്റെ പകുതി ഭാഗം കാവൽ പുര മുക്ക് വരെ പണി നടത്തിയിരുന്നു എന്നാൽ അവിടെ നിന്നും ചവറ യിലേക്ക് ഉള്ള റോഡ് പൂർണമായും തകർന്ന് കിടക്കുക ആണ്. പ്രത്യകിച്ചു റെയിൽ വേ സ്റ്റേഷനു പടിഞ്ഞാറു വശം യാത്ര ക്ലെശം രൂക്ഷം ആണ്.

പഞ്ചായത്ത്‌ ന്റെ ഫണ്ട് കൊണ്ട്ബാക്കിയുള്ള പൈപ്പ് റോഡുകൾവൃത്തിആക്കും എന്ന് വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും അത് ഇത് വരെ നിവർത്തി ആയില്ല. ശാസ്താം കോട്ട റെയിൽ വേ സ്റ്റേഷൻ നെ ആശ്രയിക്കുന്ന നിരവധി ആളുകൾ ഈ റോഡ് ലെ വൻ കുഴികളിൽ വീണു പരിക്ക് പറ്റുക ആണ്. എം എൽ എ യുടെ ഫണ്ടിൽ നിന്നും കുറച്ചു തുക അനുവദിച്ചു എങ്കിലും ബാക്കി പണി പൂർത്തി കരിക്കുവാൻ അതാതു ബ്ലോക്ക്‌ ഗ്രാമാ പഞ്ചായത്ത്‌ കൾ ചെയ്യാം എന്നായിരുന്നു ഉറപ്പ്.

എന്നാൽ നാളിത് വരെ യാതൊരു നടപടി യും ഉണ്ടാകാത്ത പക്ഷം പൊതു ജനങ്ങളെ ഉൾപ്പെടുത്തി സമര പരിപാടി കളും ആയി രംഗത്ത് ഇറങ്ങേണ്ട അവസ്ഥ ആണ്. നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപ് യൂ ഡി ഫ് ന്റെ പ്രഹസനനാടകം മാത്രം ആയി ഈ പൈപ്പ് റോഡ് ന്റെ സമരം അവസാനിച്ചു. എന്നാൽ ബിജെപി നടത്താൻ ഉദ്ദേശിക്കുന്ന സമരം ഒരിക്കലും ഒരു പ്രഹസനം ആയിരിക്കില്ല എന്നും വിജയം വരെയും സമര പരിപാടികളും ആയി മുന്നോട്ട് പോകും എന്ന് ഈ പ്രതിഷേധം അതിന്റെ ആരംഭം ആണ് എന്നും പ്രതിഷേധം ഉത്ഘാടനം കൊണ്ട് ബിജെപി മൈനാഗപ്പള്ളി തെക്ക് ഏരിയ സമിതി പ്രസിഡന്റ് ബിനോയ്‌ ജോർജ് പ്രഖ്യാപിച്ചു.

യോഗത്തിൽ ബിജെപി മൈനാഗപ്പള്ളി പഞ്ചായത്ത്‌ സമിതി അംഗം ഉണ്ണി പള്ളിയാടിയിൽ അധ്യക്ഷതവഹിച്ചു മഹേഷ്‌.വി. ശ്രീജിത്ത്‌ മണ്ണൂർകാവ് സന്തോഷ്‌ കുമാർ സബിത ക്ളീറ്റസ്. മിനി മോൾ. ഓമനക്കുട്ടൻ പിള്ള. ജയൻ വേങ്ങ. സുനിൽ. ബി. മനു.ബി. നിതിൻ ബാലചന്ദ്രൻ.മഹേഷ്‌ വേങ്ങ .മനു എന്നിവർ സംസാരിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close