INDIANEWSUncategorized

“കൊറിയയും അയോധ്യയും തമ്മിൽ പ്രത്യേക ബന്ധം”; സിന്ധുവിന്റെ പരിശീലകനോട് തുറന്നു പറഞ്ഞ് മോദി

ന്യൂഡൽഹി: കൊറിയയും അയോധ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി. സിന്ധുവിന്റെ പരിശീലകൻ പാർക്ക് ടായെ സങിനോടാണ് മോദി കൊറിയയും അയോധ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെപ്പറ്റി പറഞ്ഞത്. കൊറിയൻ രാഷ്ട്രപതിയുടെ ഭാര്യ അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നെന്നും സങും അയോധ്യ സന്ദർശിച്ച് അയോധ്യയുടെ ചരിത്രം അറിയണമെന്നും മോദി പറഞ്ഞു.

” കൊറിയയും അയോധ്യയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. കഴിഞ്ഞ തവണ, നിങ്ങളുടെ രാഷ്ട്രപതിയുടെ ഭാര്യയായ പ്രഥമ വനിത അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാൻ വന്നു. നിങ്ങൾ അയോധ്യ സന്ദർശിക്കുകയും അയോധ്യയുടെ ചരിത്രം അറിയുകയും വേണം. നിങ്ങൾ തീർച്ചയായും അഭിമാനിക്കും,” മോദി പറഞ്ഞു.സിന്ധുവിന്റെ ഒളിംപ്കിസ് നേട്ടത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പാർക്ക് ടായെ സങ്.

സെമി പരാജയത്തിന് ശേഷമുള്ള തന്റെ തിരിച്ചുവരവിന് അടിസ്ഥാനം പരിശീലകനായ ദക്ഷിണ കൊറിയക്കാരൻ പാർക്ക് ടായെ സങ് ആണെന്ന് സിന്ധു പറഞ്ഞിരുന്നു.ടോകിയോ ഒളിംപ്ക്‌സിൽ സിന്ധു വെങ്കല മെഡൽ നേടിയിരുന്നു. ഇതോടെഒളിംപിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ബഹുമതിയും സിന്ധു നേടിയിരുന്നു.

റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ സിന്ധു ടോക്യോയിൽ സ്വർണം ലക്ഷ്യമിട്ടാണ് എത്തിയത്. എന്നാൽ സെമിയിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് പരാജയപ്പെടുകയായിരുന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡൽ നേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close