Breaking NewsEducationNEWS

സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി കൊട്ടക് ശിക്ഷാ നിധി; ഇപ്പോൾ അപേക്ഷിക്കാം

കോ‌ട്ടയം: സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കായി കൊട്ടക് ശിക്ഷാ നിധി സ്കോളർഷിപ്പുമായി കോട്ടക് ​ഗ്രൂപ്പ്. കോവിഡ് കാരണം അനാഥരാകുകയോ വരുമാനമുള്ള കുടുംബാം​ഗം നഷ്ടപ്പെടുകയോ ചെയ്ത വിദ്യാർത്ഥികൾക്കയാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.

യോഗ്യത: മാതാപിതാക്കളുടെ നഷ്ടം; പ്രാഥമിക വരുമാനമുള്ള അംഗത്തിന്റെ നഷ്ടം (മാതാപിതാക്കളല്ലാത്തത്)

അപേക്ഷകർ 6 മുതൽ 22 വയസ്സുവരെയുള്ള സ്കൂൾ അല്ലെങ്കിൽ കോളേജിൽ പോകുന്ന വിദ്യാർത്ഥികളായിരിക്കണം, അതായത്, ഒന്നാം ക്ലാസ് മുതൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കൊട്ടക് ശിക്ഷാ നിധിക്ക് കീഴിലുള്ള തിരഞ്ഞെടുപ്പും സഹായത്തിന്റെ അളവും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കൊട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷന്റെ വിവേചനാധികാരത്തിലും അധിഷ്ഠിതമായിരിക്കും.

ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://www.buddy4study.com/page/kotak-shiksha-nidhi

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close