KERALANEWSTrendingviralWOMEN

കേക്കുണ്ടാക്കാൻ തുടങ്ങിയതിന്റെ വാർഷികാഘോഷം; എട്ടടി വലുപ്പത്തിൽ വമ്പൻ അത്തപ്പൂക്കളം കേക്ക് നിർമിച്ച് കോട്ടയം സ്വദേശിനി

കോട്ടയം: കോവിഡിന് ശേഷം കേക്ക് ഉണ്ടാക്കലും വിപണിയും ഒരു ട്രെൻഡ് ആവുകയായിരുന്നു. കഴിഞ്ഞ വർഷം ഓണക്കാലത്താണ് കോട്ടയം സ്വദേശിനി റിന്റു കുരുവിള കേക്ക് ഉണ്ടാക്കാൻ തുടങ്ങുന്നത്. ഇതിന്റെ വാർഷികം വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കണം എന്ന തീരുമാനത്തിലായിരുന്നു റിന്റു.

കോട്ടയം കല്ലുപുരയ്ക്കൽ പെരുമ്പള്ളി വീട്ടിൽ റിന്‍റു കുരുവിള കേക്കുണ്ടാക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. അതിന്‍റെ വാർഷികം എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിച്ചപ്പോഴാണ് അത്തപ്പൂക്കളം മാതൃകയിൽ ഒരു കേക്ക് എന്ന ആശയത്തിലേക്കെത്തുന്നത്. പിന്നെ ഒന്നും നോക്കിയില്ല. വീടിന്‍റെ കാർപോർച്ചിൽ ഒരു വമ്പൻകേക്ക് ഉണ്ടാക്കി.85 കിലോ തൂക്കമുള്ള കേക്കിന്‍റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്.

cake2

വാനില കേക്കിൽ കളർ ചേർത്താണ് പൂക്കളത്തിലെ വള്ളംകളിയുടെ ചിത്രവും ഡിസൈനുകളും ചെയ്തിരിക്കുന്നത്. 16 മണിക്കൂർ സമയമെടുത്താണ് കേക്ക് നിർമിച്ചത്. ഭർത്താവ് നിബിയും കുടുംബാഗങ്ങളും സുഹൃത്തുക്കളുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. വീട്ടുമുറ്റത്തെ വലിയ കേക്ക് കാണാനും ദൃശ്യങ്ങൾ പകർത്താനും നാട്ടുകാരടക്കം നിരവധിപേരാണ് എത്തുന്നത്. ഏതായാലും ഈ ഓണക്കാലത്ത് കൗതുകമായി മാറിയിരിക്കുകയാണ് റിന്‍റുവിന്‍റെ അത്തപ്പൂക്കളം കേക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close