KERALANEWS

കോട്ടയം കളക്ടറേറ്റിൽ വണ്ടിയിൽ പോയാൽ പെട്ടു ; പാർക്കിങ് സ്ഥലത്ത് അധികവും ഓടാത്ത വാഹനങ്ങൾ

കോട്ടയം : കളക്ടറേറ്റിൽ പാർക്കിങ്ങിനായി സ്ഥലമുണ്ടെങ്കിലും പുറത്തു നിന്ന് വരുന്ന വണ്ടികൾക്ക് നിർത്താൻ പറ്റില്ല. പാർക്കിങിനായി പരിമിതമായ സഹചര്യം നിലനിൽക്കുമ്പോൾ വിവിധ വകുപ്പുകളുടെ കട്ടപുറത്തായ വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടിരിക്കുന്നു. അതുപോലെ, മോട്ടോർ വകുപ്പ് പിടികൂടിയ പല വാഹനങ്ങളും നടപടി പൂർത്തിയാകാത്തതിനാൽ ഇവിടെ നിർത്തിയിട്ടിരിക്കുന്നു. കോവിഡ് കാലമായതോടെ ജീവനക്കാരും വാഹനങ്ങളിൽ വന്ന് തുടങ്ങിയതോടെ കളക്ടറേറ്റിൽ വണ്ടി പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. അതിനാൽ കളക്ടറേറ്റിൽ വണ്ടിയിൽ വരുന്നവർ വലയും.

വാഹനം പുറത്തു നിർത്തിയിട്ടു സ്ഥാപനത്തിലേക്കു ജോലിക്ക് വരണ്ട അവസ്ഥയാണ് മിക്ക ജീവനക്കാർക്കും. മോട്ടർ വാഹന വകുപ്പ് പിടികൂടിയ പല വാഹനങ്ങളും ഇവിടെ തുരുമ്പെടുത്തു നശിക്കുന്നു. നടപടി പൂർത്തിയാകാത്തതാണു വാഹനം മാറ്റാൻ തടസ്സം. കാലാവധി അവസാനിച്ച സർക്കാർ വാഹനങ്ങളും ഇവിടെ ഉപേക്ഷിച്ചു. അശാസ്ത്രീയ പാർക്കിങ് സംവിധാനമാണ് മറ്റൊരു പ്രശ്നം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close