Breaking NewsKERALANEWSTop News

കോട്ടയത്ത് ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി; മൂന്ന് വീടുകൾ ഒലിച്ചുപോയി

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി റിപ്പോർട്ട്. മൂന്ന് വീടുകൾ ഒലിച്ചുപോയതായി വിവരം. – ഉണ്ടായെന്ന് ജില്ലാ ഭരണകൂടം സ്ഥിതികരിച്ചിട്ടുണ്ട്. കൂട്ടിക്കൽ വില്ലേജിലെ ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. അതേ സമയം മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. കാഞ്ഞിരപ്പള്ളി 26ാം മൈൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയിൽ പലയിടത്തും ഉരുൾ പൊട്ടൽ ഭീഷണിയുണ്ട്.

അതേസമയം സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണ്. ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ആലപ്പുഴയുടെ തീരദേശങ്ങളിലും കനത്ത മഴയാണ്. കക്കാട്ടാറിന്റെയും പമ്പയുടെ തീരത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ചുമരിടിഞ്ഞ് വീണത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close