KERALANEWS

മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ വഴിയോരക്കൃഷി; കോട്ടയം– കുമരകം റോഡരികിൽ വിവിധ ഇനം കൃഷികൾ ചെയ്യും

കുമരകം: കോട്ടയം– കുമരകം വഴിയോരം കൃഷിയിടമാക്കാൻ പദ്ധതി. വഴിയോരക്കൃഷിയുടെ ഭാഗമായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധ ഇനം കൃഷികൾ ചെയ്യാൻ ആണ് തീരുമാനം. റോഡരികിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ ആണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി രണ്ടാം കലുങ്ക് മുതൽ ആറ്റാമംഗലം പള്ളി വരെ ഉള്ള റോഡിന്റെ ഇരു വശങ്ങളിലും കപ്പളം, ചേന, ചേമ്പ്, ചീര, മഞ്ഞൾ തുടങ്ങിയവ കൃഷിയിറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അറിയിച്ചു. ഒന്നാം കലുങ്ക് ഭാഗത്ത് കപ്പളക്കൃഷിക്കു തുടങ്ങി വെച്ചു. റോഡിന്റെ കുമരകം പരിധിയിലുള്ള മുഴുവൻ സ്ഥലത്തും കൃഷിയിറക്കാനാണ് പോകുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടു റോഡ് വശത്തെ പുല്ലും മറ്റും നീക്കി കൃഷിയോഗ്യമാക്കും. ചീര ഒഴിച്ച് ഉള്ളവയ്ക്ക് കാര്യമായ പരിപാലനം ഇല്ലെങ്കിലും വിളവ് എടുക്കാൻ കഴിയും. ചീര നടുന്നത് റോഡിന്റെ സമീപത്ത് വീടുകൾ ഉള്ള ഭാഗത്തായിരിക്കും. വീട്ടുകാർക്ക് ചീരയുടെ പരിപാലനം ഏറ്റെടുത്ത് നടത്താൻ കഴിയും. വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക് ചാക്കുകളിലാണ് മാലിന്യം ഇവിടെ തള്ളുന്നത്. കോഴി മാലിന്യം ഉൾപ്പെടെ ഉള്ളവ ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണിപ്പോൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close