KERALANEWSTop News

ഇടഞ്ഞ ആനയുടെ കാലുകൾ കിണറ്റിൽ കുടുങ്ങി; ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും പരിക്ക്

കോട്ടയം: കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ ആന ഇടഞ്ഞു. പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ് പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്. നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയുടെ രണ്ടു കാലുകളും കിണറ്റിൽ കുടുങ്ങുകയായിരുന്നു. ആനയുടെ തുമ്പികൈയ്‌ക്കും നാവിനും മുറിവേറ്റു. തടിപിടിയ്ക്കാൻ വന്നപ്പോൾ വാഹനത്തിന്റെ ശബ്ദം കേട്ട് ഇടയുകയായിരുന്നു. വളരെ പണിപ്പെട്ടു ശേഷമാണ് ആനയെ കിണറ്റിൽ നിന്നും രക്ഷപെടുത്തിയത്. ആനയെ നെല്ലിക്കൽ തുരുത്തിപ്പള്ളി റോഡിന് സമീപം തളച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close