KERALANEWSTop News

കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കളക്ടറേറ്റിൽ അടിയന്തര യോഗം

കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയാണ് വിവരം അറിയിച്ചത്.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റിൽ നടക്കുകയാണ്.

വ്യാഴാഴ്ച ആലപ്പുഴ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാർഡിൽ താറാവുകളെ അഗ്‌നിക്കിരയാക്കി. ഇതിനായി 10 ടീമുകളെ നിയോഗിച്ചിരുന്നു. ചത്ത താറാവുകളുടെ സാംപിൾ പരിശോധയിൽ H5 N1 വൈറസാണ് കണ്ടെത്തിയത്.

ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുട്ടനാട്ടിലെ 11 പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏർപ്പെടുത്തി. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close