കോട്ടയത്ത് മദ്യലഹരിയിലെത്തി മകന്റെ കൊടുംക്രൂരത; തോട്ടിൽ മുക്കിത്താഴ്ത്തി അമ്മയെ ക്രൂരമായി മർദ്ദിച്ചു; മകന്റെ മർദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് മകന്റെ മർദ്ദനമേറ്റ് വയോധികയായ അമ്മയ്ക്ക് ദാരുണാന്ത്യം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മകൻ ബൈജു മദ്യലഹരിയിൽ അമ്മയെ തോട്ടിൽ മുക്കിത്താഴ്ത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കോട്ടയം വൈകപ്രയാറിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. വാഴിത്തർക്കവുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് മദ്യപിച്ച് വന്ന് മന്ദാകിനിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും നാട്ടുകാർ പറയുന്നു.
ഇന്നും മദ്യലഹരിയിലെത്തിയ ബൈജു ക്രൂരമായി മന്ദാകിനിയെ മർദ്ദിച്ച ശേഷം സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തി വെച്ചു. ഇതുകണ്ട നാട്ടുകാർ ഓടിയെത്തിയാണ് മന്ദാകിനിയെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..