KERALANEWS

സിപിഎം സമ്മേളനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനം; സിപിഎമ്മിനോട് എംഎൽഎയ്ക്ക് പരമപുച്ഛമെന്ന് ആക്ഷേപം

ശാസ്താംകോട്ട: സിപിഎം സമ്മേളനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനം. കുഞ്ഞുമോന്റെ ജനകീയാടിത്തറ തകർന്നുവെന്നും സിപിഎമ്മിന്റെ മിടുക്കിൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും അംഗങ്ങൾ തുറന്നടിച്ചു. സിപിഎം ശാസ്താംകോട്ട പടിഞ്ഞാറ് മേഖലാ സമ്മേളനത്തിലാണ് എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനമുണ്ടായത്.

സിപിഎമ്മിനോടും പാർട്ടി സംവിധാനത്തോടും നേരത്തേ എംഎൽഎ വിധേയനായിരുന്നു. ഇപ്പോൾ സിപിഎമ്മിനോട് അവഗണനയും പുച്ഛവുമാണ്. നേരത്തേ യുഡിഎഫിൽ നിന്നും വിട്ടാണ് ആർഎസ്പി എന്ന നിലയിൽ എത്തിയത്. ഇപ്പോൾ സ്വയം വലിയ ഇടതുപക്ഷമെന്ന മട്ടിലാണ്. എംഎൽഎയുടെ അനാസ്ഥമൂലം വികസന പദ്ധതികൾ ഒന്നുമാകുന്നില്ല. തുടക്കമിടും പക്ഷേ അതിന്റെ പൂർത്തീകരണം ആരും അന്വേഷിക്കുന്നില്ല.

എംഎൽഎയെ ആരും നിയന്ത്രിക്കാനില്ല. കയറൂരിവിട്ടാൽ ഇനി നോക്കേണ്ട,ഖേദിക്കേണ്ടിവരും. ഇത്തവണ പരാജയപ്പെട്ടതാണ്, പിണറായിയുടെ മേന്മയിലാണ് കടന്നുകൂടിയത്. ന്യൂനപക്ഷവോട്ടുകൾ കൂടുതലായി ലഭിച്ചതാണ് രക്ഷപ്പെടുത്തിയതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിമർശനങ്ങളോട് അത് ശരിവച്ചുകൊണ്ടുള്ള മറുപടിയാണ് ഏരിയാകമ്മിറ്റി പ്രതിനിധികളും നടത്തിയത്.

ഉപരികമ്മിറ്റിയിൽ നിന്നും കെ സോമപ്രസാദ് എംപി, ഡോ പികെ ഗോപൻ, കെ കെ രവികുമാർ, ടിആർ ശങ്കരപ്പിള്ള എന്നിവർ പങ്കെടുത്തു.
ഇസെഡ് ആന്റണിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close