KERALANEWS

ഇരട്ട നിരീക്ഷണകാലം പൂർത്തിയായി; കോഴിക്കോട് നിപ മുക്തം

തി​രു​വ​ന​ന്ത​പു​രം: 42 ദി​വ​സ​ത്തെ ഇ​ര​ട്ട നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് സു​ര​ക്ഷി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് മു​ക്ത​മാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഈ ​കാ​ല​യ​ള​വി​ൽ പു​തി​യ കേ​സു​ക​ളൊ​ന്നും റി​പ്പോ​ർട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ർണ​മാ​യും നി​പ പ്ര​തി​രോ​ധ​ത്തി​ൽ വി​ജ​യം കൈ​വ​രി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​നെ​തു​ട​ർ​ന്ന് നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ക​ൺട്രോ​ൾ റൂം ​പ്ര​വ​ർത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ൾക്ക​കം ത​ന്നെ 18 ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച്‌ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക​ർമ​പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ക​ൺട്രോ​ൾ റൂം ​ആ​രം​ഭി​ക്കു​ക​യും 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 80 റൂ​മു​ക​ൾ ഐ​സോ​ലേ​ഷ​നാ​യി ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നി​പ പ​രി​ശോ​ധ​ന​ക്കാ​യി പു​ണെ എ​ൻ.ഐ.​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ പി.​ഒ.​സി ലാ​ബ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജീ​ക​രി​ച്ചു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​മ്യൂ​ണി​റ്റി സ​ർവ​യ​ല​ൻസ് ആ​രം​ഭി​ക്കു​ക​യും ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ (കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, മാ​വൂ​ർ, മു​ക്കം, ചാ​ത്ത​മം​ഗ​ലം) സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്തു.

240 പേ​രു​ടെ സമ്പ​ർക്ക പ​ട്ടി​ക​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ റൂ​ട്ട് മാ​പ്പ​ട​ക്കം ത​യാ​റാ​ക്കി​യ​ത്. ഇ​തി​നി​ടെ മേ​ഖ​ല​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ചി​ല വ​വ്വാ​ലു​ക​ളി​ൽ വൈ​റ​സി​നെ​തി​രാ​യ ഐ.​ജി.​ജി ആ​ൻ​റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close