KERALANEWS

പ്രണയം നടിച്ച് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പ്രതികളെ റിമാൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട്ട് കുറ്റ്യാടി സ്വദേശി 17 വയസുകാരിയെ പ്രണയം നടിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികളേയും റിമാൻഡ് ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. വടകര റൂറൽ എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. കുറ്റ്യാടി കായക്കൊടി സ്വദേശിയായ സായൂജ്, രാഹുൽ, ഷിബു, അക്ഷയ് എന്നിവരാണ് പ്രതികൾ.

അതെ സമയം പ്രണയം നടിച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടൻ സമർപ്പിക്കണമെന്ന് വടകര റൂറല്‍ എസ്പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ വടകര റൂറല്‍ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close