HEALTHKERALANEWS

സർക്കാർ മെഡിക്കൽ കോളേജുകളിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് കോഴിക്കോട്; ഇനി എല്ലാ കുഞ്ഞുങ്ങൾക്കും മുലപ്പാൽ ഉറപ്പ് വരുത്തും

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജുകളിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് കോഴിക്കോട് മാതൃശിശു കേന്ദ്രത്തില് പ്രവര്ത്തനം ആരംഭിച്ചു. മലബാറിലും ഇത് ആദ്യത്തെതാണ്. ആരോ​ഗ്യ മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതുമായി ബ​ന്ധപ്പെട്ട് വർക്ക് ഷോപ്പും സംഘടിപ്പിച്ചു.

ഒരു കഞ്ഞ് ജനിച്ച് ആദ്യ ഒരു മണിക്കൂറിൽ മുലപ്പാൽ നൽകേണ്ടത്, ആദ്യ ആറ് മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ആത്യാവശ്യമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തന്നെ എറ്റവും പ്രധാനം മുലപ്പാലാണ്. തുടക്കത്തില്‍ മുലപ്പാല്‍ ലഭ്യമല്ലാതിരിക്കുന്നത് അണുബാധ ഉണ്ടാകുവാന്‍ കാരണമായേക്കാം. എന്നാൽ അമ്മമാരുടെ പകർച്ചവാധികൾ, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളൾ, വെന്റിലേറ്ററിലുള്ള അമ്മമാർ തുടങ്ങിയ പല കാരണങ്ങളാൽ അമ്മക്ക് കുഞ്ഞിന് മലയൂട്ടാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. അത്തരം അവസ്ഥകളിൽ ആ കുഞ്ഞുങ്ങൾക്ക് കൂടി മുലപ്പാൽ ഉറപ്പ് വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

മുലപ്പാൽ നൽകാൻ സന്നദ്ധരായ അമ്മമാരിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്ക്രീനിങ്ങുകളിലൂടെയും സംഭരിച്ച്‌ ആവശ്യമായ ശിശുക്കള്ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല് വിതരണം ചെയ്യുന്ന രീതി. ഇതിന്റെ ആദ്യ പടി എന്നത് പ്രതിരോധ കുത്തിവെപ്പിനോ, നിസാര രോഗങ്ങളുമായോ ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരിൽ നിന്ന് അവരുടെ സമ്മതത്തോടെ മുലപ്പാൽ ശേഖരിക്കലാണ്. ആശുപത്രി ജീവനക്കാരില് മുലയൂട്ടുന്നവരുണ്ടെങ്കിലോ, ആശുപത്രിയില് കുഞ്ഞിനോടൊപ്പം അഡ്മിറ്റായ സ്വന്തം കുഞ്ഞിന് അസുഖം കാരണം മുല കുടിക്കാന് പറ്റാത്ത സാഹചര്യമുള്ള അമ്മമാര്ക്കും മുലപ്പാല് ദാനം ചെയ്യാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close