KERALANEWS

പാർട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാൻ കഴയില്ല, മൈക്ക് കൊണ്ടുവരുമ്പോൾ അഭിപ്രായം പറയാൻ പറ്റുന്ന പാർട്ടിയിലല്ല താനിപ്പോൾ; കെ.പി അനിൽകുമാറിന്റെ വാക്കുകൾ ട്രോളാക്കി കോൺഗ്രസ്സ്

കോഴിക്കോട്: കോൺഗ്രസ്സ് വിട്ട്‌ സിപിഎമ്മിലേക്ക് ചേക്കേറിയ കെ.പി അനിൽകുമാർ കോഴിക്കോട് സിപിഎം കമ്മറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

‘പഴയ പോലെയല്ല. കോൺഗ്രസ്സിലല്ല ഞാൻ, സിപിഎമ്മിലാണ്. പാർട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാൻ കഴയില്ല. ഞാനും എന്റെ സ്വഭാവം മാറ്റാൻ ശ്രമിക്കുകയാണ്. മൈക്ക് കൊണ്ടുവരുമ്പോൾ അഭിപ്രായം പറയാൻ പറ്റുന്ന പാർട്ടിയിലല്ല. ഇനി പാർട്ടിയോട് ആലോചിച്ചു പറയും’. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കെ.പി അനിൽകുമാർ പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകളെ ട്രോളാക്കി മാറ്റിയിരിക്കുകയാണ് കോൺഗ്രസ്സിന്റെ സൈബർ ഇടങ്ങൾ.

കോൺഗ്രസ്സിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് പറഞ്ഞുപോയിട്ട് പാർട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാൻ കഴയില്ല എന്ന അവസ്ഥയിലേക്കെത്തി. എന്താണ് കോൺഗ്രസ്സിനുള്ളിലെ സ്വാതന്ത്ര്യമെന്ന് കെ.പി അനിൽകുമാർ തന്നെ പറഞ്ഞു എന്ന രീതിയിലും സിപിഎമ്മിൽ പോയി സിപിഎമ്മിനെ ട്രോളി എന്ന നിലയിലുമാണ് കോൺഗ്രസ്സിന്റെ സൈബർ ഗ്രൂപ്പുകളിൽ അനിൽകുമാറിന്റെ വാക്കുകൾ പ്രചരിക്കുന്നത്.

അതേ സമയം അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ്സിന്റേതെന്നും ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്കല്ല, മറ്റ് പല ഇടപാടുകളും നടത്തുന്നവർക്കാണ് ഇപ്പോൾ കോൺഗ്രസ്സിൽ സ്ഥാനമെന്നും കെ.പി അനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close