Breaking News

കെപിസിസി പട്ടിക പ്രഖ്യാപിച്ചു; ശക്തനും ബൽറാമും വൈസ് പ്രസിഡന്റുമാർ; നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും

കെപിസിസി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും ഉൾപ്പെട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. എൻ.ശക്തൻ, വി.ടി. ബൽറാം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റുമാരാകും. പട്ടികയിൽ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം സംവരണമുണ്ട്.പത്മജ വേണുഗോപാലിനെ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തി.

ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകൾ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടും. വൈസ് പ്രസിഡൻ്റുമാരിൽ വനിതകളില്ല. 23 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 28 നിർവാഹക സമിതിയംഗങ്ങൾ എന്നിവരെയും പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close