KERALANEWS

ബി ജെ പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു ; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗം

ഇന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. നടൻ കൃഷ്ണകുമാറിനെ ബി ജെ പി ദേശീയ കൗൺസിൽ അംഗമായി ഉൾപ്പെടുത്തി. കൃഷ്ണകുമാറിനെ കൂടാതെ ജി രാമൻ നായർ, എം എസ് സംപൂർണ, ജി ഗിരീശൻ എന്നിവരും ദേശീയ കൗൺസിൽ അംഗങ്ങളാണ്.

പി രഘുനാഥ്, ബി ഗോപാലകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെ പുതുതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. ഇതോടെ ആകെ പത്തു വൈസ് പ്രസിഡന്റുമാരായി. കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടറിമാരാക്കി. ആകെ 10 സെക്രട്ടറിമാരാണുള്ളത്. അഡ്വക്കേറ്റ് ഇ കൃഷ്ണദാസാണ് ട്രെഷറർ. സംസ്ഥാന ഓഫീസ് സെക്രട്ടറിയായി ജയരാജ് കൈമളും നിയമിതനായി. സന്ദീപ് വചസ്പതി, സന്ദീപ് വാരിയർ, ടി പി സിന്ധുമോൾ, നാരായണൻ നമ്പൂതിരി, കെ വി എസ് ഹരിദാസ് എന്നിവരാണ് വക്താക്കൾ.

അഞ്ചു ജില്ലകളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് എന്നീ ജില്ലകൾക്കാണ് പുതിയ അധ്യക്ഷന്മാർ. വി എ സൂരജ് പത്തനംതിട്ടയിലും ജി ലിജിൻ ലാൽ കോട്ടയത്തും കെ എം ഹരിദാസ് പാലക്കാടും കെ പി മധു വയനാടും രവിശ തന്ത്രി കാസർഗോഡും അധ്യക്ഷന്മാരാകും.

ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ : എ എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ഡോ കെ എസ് രാധാകൃഷ്ണൻ, ഡോ പ്രമീള ദേവി, സി സദാനന്ദൻ മാസ്റ്റർ, പ്രൊ വി ടി രമ, വി വി രാജൻ, സി ശിവൻകുട്ടി, പി രഘുനാഥ്, അഡ്വ ബി ഗോപാലകൃഷ്ണൻ.

ജനറൽ സെക്രട്ടറിമാർ : എം ടി രമേശ്, അഡ്വ ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, അഡ്വ പി സുധീർ, എം ഗണേഷ്, കെ സുഭാഷ്.

സെക്രട്ടറിമാർ : കരമന ജയൻ, അഡ്വ എസ് സുരേഷ്, എ നാഗേഷ്, അഡ്വ കെ പ്രകാശ് ബാബു, അഡ്വ ജെ ആർ പത്മകുമാർ, കെ രഞ്ജിത്, രാജി പ്രസാദ്, അഡ്വ കെ ശ്രീകാന്ത്, അഡ്വ പന്തളം പ്രതാപൻ, രേണു സുരേഷ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close