Breaking NewsKERALANEWS

പ്രണയിച്ച പെൺകുട്ടിയെ പച്ചജീവനോടെ കത്തിച്ച് നന്ദകുമാർ; നിന്നു കത്തുമ്പോഴും തന്റെ ഭാ​ഗം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന കൃഷ്ണപ്രിയയും; പ്രണയപ്പകയിൽ രണ്ട് ജീവനുകൾ ഒടുങ്ങിയതിന്റെ ഞെട്ടലിൽ ഒരു ​ഗ്രാമം

പയ്യോളി: പ്രണയപ്പകയിൽ രണ്ട് ജീവനുകൾ ഒടുങ്ങിയതിന്റെ ഞെട്ടലിലാണ് തിക്കോടി ​ഗ്രാമം. തിക്കോടി കാട്ടുവയൽ മാനോജിന്റെ മകൾ കൃഷ്ണപ്രിയ (22)യെ ജീവനോടെ തീകൊളുത്തി കൊന്ന നന്ദകുമാർ എന്ന 31കാരനും ഇന്ന് രാവിലെ മരിച്ചതോടെ ഈ ക്രൂരതക്ക് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. നന്ദുവും കൃഷ്ണപ്രിയയും സുഹൃത്തുക്കളാണ് എന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ. 9.45 ഓടെ യാണ് ദേശീയപാതയോരത്തെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശത്തുകാരനും കൃഷ്ണ പ്രിയയുടെ പരിചയക്കാരനുമായ നന്ദകുമാർ (31) , ഓഫീസിൽ ജോലിക്ക് കയറാനെത്തിയ യുവതിയുടെ സമീപത്ത് എത്തിയതും ഏറെ നേരം കയർത്ത് സംസാരിക്കുകയും , ഒടുവിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത് മിനുറ്റുകൾക്കുള്ളിലായിരുന്നു. കൃഷ്ണപ്രിയയെ കുത്തിയ ശേഷമായിരുന്നു ജീവനോടെ കത്തിച്ചത്. പ്രണയപകയായിരുന്നു ഇതിന് കാരണം.

ദേഹത്ത് തീ പടർന്ന നിലയിൽ ഇരുവരെയും ആദ്യം കാണുന്നത് പഞ്ചായത്തിൽ എത്തി ആവശ്യം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന നാട്ടുകാരനായ മുഹമ്മദായിരുന്നു. ഇദ്ദേഹമാണ് ഓഫീസിലെ മറ്റ് ജീവനക്കാരെ വിളിച്ച് കുട്ടി വിവരമറിയിക്കുന്നതും കിട്ടാവുന്ന പാത്രങ്ങളിൽ വെള്ളം ശേഖരിച്ച് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ കെടുത്തുന്നതും. തീ ആളി പടരുമ്പോൾ ഇരുവരും മരണ വെപ്രാളത്തിൽ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഉടൻ ഓടിയെത്തിയെങ്കിലും പൊള്ളലേറ്റ യുവതിയേയും യുവാവിനെയും ആശുപത്രിയിൽ എത്തിക്കാൻ അതുവഴി പോയ വാഹനങ്ങൾ നിർത്താൻ വിസമ്മതിക്കുകയും ചെയ്തു.

ഏറെ നേരത്തെ ശ്രമഫലമായാണ് രണ്ട് ആംബുലൻസകളെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ദേഹത്ത് വസ്ത്രങ്ങൾ ഒട്ടിപ്പിടച്ചത് കാരണം വാഴ ഇലയും മറ്റും ദേഹത്ത് പതിച്ചാണ് പൊള്ളലേറ്റവരെ നാട്ടുകാർ വാഹനത്തിൽ കയറ്റിയത്. നാല് ദിവസം മുമ്പാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി കൃഷ്ണപ്രിയക്ക് താത്ക്കാലിക ജോലി ലഭിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ആറ് മണിക്കൂറോളം ജീവനോട് മല്ലടിച്ചു. പിന്നീട് മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള കൃഷ്ണപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. നിർമ്മാണ തൊഴിലാളിയായ കൃത്യം ചെയ്ത നന്ദകുമാർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന നന്ദകുമാർ ഇന്ന് രാവിലേയും മരിച്ചു. പൊള്ളലേറ്റ യുവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ബന്ധുക്കളുടെ ഫോൺ നമ്പർ കൈമാറിയിരുന്നു. തീ കത്തുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

നിർമ്മാണ തൊഴിലാളിയാണ് നന്ദകുമാർ. ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. കൃഷ്ണപ്രിയക്ക് ജോലി ലഭിച്ചതോടെ തന്നെ ഒഴിവാക്കുന്നു എന്ന ചിന്തയിലാണ് യുവാവ് പെൺകുട്ടിയെ പച്ചജീവനോടെ കത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close