KERALANEWS

കാസർകോട് ജില്ലയിലെ മികച്ച സ്കൂളുകൾക്ക് കെആർഎസ്എംഎയുടെ ആദരവ്; ചടങ്ങ് ഉദ്ഘാടനം ചെയ്യുക എൻ എ നെല്ലിക്കുന്ന് എംഎൽഎ

കാസർകോട്: കേരള അം​ഗീകൃത സ്കൂൾ മാനേജ്മന്റ്സ് അസോസിയേഷൻ(കെആർഎസ്എംഎ) കാസർകോട് ജില്ലാ കമ്മിറ്റി എസ്എസ്എൽസി/പ്ലസ്ടു പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കുന്നു. ഈ മാസം 23ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ സുന്നി സെന്ററിൽ നടക്കുന്ന ചടങ്ങ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുലൈമാൻ കരിവെള്ളൂർ അധ്യക്ഷനാകുന്ന യോ​ഗത്തിൽ, സി എച്ച് കുഞ്ഞമ്പു എംഎൽഎ അവാർഡ് വിതരണം നിർവഹിക്കും. കാസർകോട് ഡിഇഒ നന്ദികേഷ് മുഖ്യാതിഥിയാകും. കെആർഎസ്എംഎ സംസ്ഥാന ട്രഷറർ രാഘവ ചേരാൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എം ബഷീർ, ജില്ലാ സെക്രട്ടറി എൻ ബാലചന്ദ്രൻ എന്നിവർ സംബന്ധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close