Breaking NewsKERALANEWSTop News

വിദ്യാഭ്യാസ രം​ഗത്ത് കേരളം കൈവരിച്ച നേട്ടം സർക്കാരിനൊപ്പം സ്വകാര്യ മാനേജ്മെന്‍റുകളും കൈകോര്‍ത്തതിന്റെ ഫലമെന്ന് ഉമ്മൻചാണ്ടി; ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ സഹകരണം വേണമെന്നും മുൻ മുഖ്യമന്ത്രി

കോ‌ട്ടയം: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് പിന്നിൽ സർക്കാരിനൊപ്പം സ്വകാര്യ മാനേജ്മെന്‍റുകളും കൈകോര്‍ത്തതിന്റെ ഫലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള അം​ഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേ​ഹം. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം വളരെ മുന്നോട്ടു പോയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പഠിക്കാൻ അവസരങ്ങൾ ഇല്ലാത്തതിനാൽ നമ്മുടെ കുട്ടികള്‍ മറ്റ് രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നു. ലോകത്ത് ഒട്ടാകെ വന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

ഈ പരീക്ഷ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ

എല്ലാവരും സ്കൂളില്‍ പോകുന്നു എന്നത് മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ മൂല്യാധിഷ്ടിത വിദ്യാഭ്യാസം നല്‍കാനും നമുക്ക് കഴിയുന്നു. എന്നാൽ തുടർപഠന സാഹചര്യം കേരളത്തിൽ വളരെ കുറവാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും തുടരാന്‍ നമുക്ക് കഴിയണം. അതിന് അൺ എയ്ഡഡ് മേഖലയെ കൂടി വിശ്വാസത്തിലെടുത്ത് സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെ‌ട്ടു.

പുതുപ്പള്ളി ഡോൺ ബോസ്കോ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ, ഇക്കഴിഞ്ഞ എസ് എസ് എൽ സി / പ്ലസ്ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

ജനറൽ സുരക്ഷാ സപ്പോർട്ട് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ജില്ലാ പ്രസിഡന്റ് ഫാ. ​ഗീവർ​ഗീസ് ബെർസോമ ഒഐസി അധ്യക്ഷനായിരുന്നു. കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ മുഖ്യ പ്രഭാഷണം നടത്തി.

കെആർഎസ്എംഎ ജില്ലാ സെക്രട്ടറി എംഎൻ സോമൻ നായർ, ഫാ. ദേവസ്സി ചിറക്കൽ, ടി എം ബഷീർ, ഫാ. ടോണി ചെറിയാൻ വലിയപാറേക്കാട്ട്, അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close