KERALANEWSTop News

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പോസ്റ്റിട്ടത് യൂണിയന്റെ വാട്സാപ്പ് ​ഗ്രൂപ്പിൽ; കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; മനുസൂദനനെ മർദ്ദിച്ചത് ബസിൽ നിന്നും വലിച്ചിറക്കി നടുറോഡിലിട്ട്

തൊടപുഴ: നരേന്ദ്രമോദിയെ പുകഴ്ത്തുന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ആലവ ഡിപ്പോയിലെ ഡ്രൈവറായ വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസൂദനനെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. മക്കളുടെ മുന്നിലിട്ടാണ് ആ​ദിവാസി വിഭാ​ഗത്തിൽ പെട്ട യുവാവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട മനു മക്കളുമായി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസിൽ തൊടുപുഴയ്ക്ക് വരുന്ന വഴി ഫോൺ വിളിച്ച് വണ്ണപ്പുറത്ത് ഇറങ്ങാൻ ചിലർ അവശ്യപ്പെട്ടെങ്കിലും മനു അത് കാര്യമാക്കിയില്ല. ബസ് മങ്ങാട്ടുകവല മുസ്ലിം പള്ളിക്ക് സമീപം എത്തിയപ്പോൾ ഏതാനും ആളുകൾ ബസിൽ കയറി. ഇവർ മനുവിനെ ബസിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിച്ചു. കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മർദ്ദനം. ബസ് വളഞ്ഞ ഒരു സംഘം ആളുകൾ മനുസൂദനെ ആക്രമിക്കാൻ തുടങ്ങി. അക്രമികൾ അദ്ദേഹത്തിനു നേരെ അസഭ്യം പറയുകയും തങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് അക്രമികൾ സ്ഥലം വിട്ടു.

ആലുവ കെഎസ്ആർടിസി ഡിപ്പോ എംപ്ലോയീസ് യൂണിയന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മുസ്ലീം ​ഗ്രൂപ്പുകളിൽ പ്രചരിച്ച ഒരു പോസ്റ്റ് ഈ വാട്സാപ്പ് ​ഗ്രൂപ്പിലേക്കും ഒരോ ഷെയർ ചെയ്തു. ഇതിനെതിരെ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയുള്ള ഒരു പോസ്റ്റ് മനുസൂദനൻ ​ഗ്രൂപ്പിലിട്ടു. ഇതോടെ ഇദ്ദേഹത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ക്രൂരമായ മർദ്ദനമേറ്റ മനുവിനെ ആദ്യം തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി.സി വിഷ്ണു കുമാർ മീഡിയ മം​ഗളത്തോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close