KERALANEWS

ബസില്‍ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയില്‍

കരുനാഗപ്പളളി: കെ.എസ്സ്.ആര്‍.ടി.സി ബസില്‍ മോഷണം നടത്തിയ തമിഴ് യുവതി പോലീസ് പിടിയിലായി. തമിഴ്നാട് പഴനി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന സിന്ധു (20) ആണ് പോലീസ് പിടിയിലായത്.

കരുനാഗപ്പളളിയില്‍ നിന്നും കൊല്ലത്തേക്ക് കെ.എസ്സ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്ത് വന്ന തഴവ സ്വദേശിനിയായ രേഷ്മ എന്ന വിദ്യാര്‍ത്ഥിനിയുടെ പേഴ്സാണ് മോഷണം ചെയ്തത്. മോഷണത്തിന് ശേഷം ഇവര്‍ ശക്തികുളങ്ങര ജംഗ്ഷനില്‍ ബസില്‍ നിന്നും ഇറങ്ങി രക്ഷപെടുകയായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനി ശക്തികുളങ്ങര സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരെ കാവനാട് മാര്‍ക്കറ്റില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

ഇവരില്‍ നിന്നും മോഷണ മുതല്‍ പോലീസ് കണ്ടെടുത്തു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷാജഹാന്‍, അനീഷ് എ.എസ്സ്.ഐ സുനില്‍കുമാര്‍, സി.പി.ഓ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. യുവതിയെ റിമാന്‍റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close