KERALANEWS

ശ്രീജേഷിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത് ബസ് ; അഭിമാന നേട്ടം കൈവരിച്ച താരത്തിന് കെഎസ്ആർടിസിയുടെ ആദരം

തിരുവനന്തപുരം : ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി താരംപി ആർ ശ്രീജേഷിന് ആദരവുമായി കെ എസ് ആർ ടി സി. ശ്രീജേഷിന്റെ ചിത്രങ്ങൾ പതിപ്പിച്ച് ബസ് തിരുവനന്തപുരം ജില്ലയിലൂടെ സർവീസ് നടത്തും. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസിൽ ‘പി. ആർ. ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ ചിത്രങ്ങൾ ആലേഖനം ചെയ്ത കൂടുതൽ ബസുകൾ നിരത്തിലിറക്കും.

48 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഒരു മലയാളി ഒളിമ്പിക്സ് മെഡൽ നേടുന്നത്. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ഗോൾ കീപ്പറായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹോക്കി താരത്തിന്റെ പങ്ക് എല്ലാ മലയാളികളെയും ഓർമ്മപ്പെടുത്താനാണ് KSRTC യുടെ ലക്ഷ്യം. എം. ഡി ബിജു പ്രഭാകർ മുന്നോട്ട് വെച്ച ആശയം കൊമേർഷ്യൽ അംഗങ്ങൾ ചേർന്ന് സാക്ഷാത്കരിച്ചത്. ഈ പ്രോത്സാഹനത്തിലൂടെ കൂടുതൽ ശ്രീജേഷുമാർ കേരളത്തിൽ നിന്നുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close