KERALANEWSTop News

എല്ലാ സർവീസുകളും പുനരാരംഭിക്കാൻ തീരുമാനിച്ച് കെ.എസ്.ആർ.ടി.സി; പ്രതിമാസം 180 കോടി വരുമാനലക്ഷ്യം

കൊച്ചി: നിലവിൽ കുറഞ്ഞ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. പൂർണ തോതിൽ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന എല്ലാ ഡ്യൂട്ടി ഇളവുകളും അധികൃതർ എടുത്ത് കളഞ്ഞു. സർവീസുകളുടെ പുനരാരംഭത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ജോലിക്കെത്തണമെന്ന് നിർദേശം നൽകി. ശമ്പളം കണക്കാക്കുന്നതിനുള്ള പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു.

ജീവനക്കാരുടേതല്ലാത്ത കാരണത്താൽ ഡ്യൂട്ടി മുടങ്ങിയാൽ മാത്രം ഇനി സ്റ്റാൻഡ് ബൈ നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത്തരത്തിൽ സ്റ്റാൻഡ്‌ ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാർക്ക് കറങ്ങി നടക്കാനാകില്ല. ഇവർ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം. മുമ്പ് അയ്യായിരത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡ് കാലം വളരെ നഷ്ടമാണ് എല്ലാ മേഖലകളിലെയും പോലെ കെ.എസ്.ആർ.ടി.സിയിലും ഉണ്ടായത്.

ടിക്കറ്റിതര വരുമാനം നിരക്ക് കൂട്ടാൻ ചില പൊടികൈകൾ കണ്ടെത്തിയെങ്കിലും ഫലവത്തായില്ല. കെ.എസ്ആ.ർ.ടി.സിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികളുമായി ഗതാഗത മന്ത്രിയാണ് രംഗത്തെത്തിയിരുന്നത്. കെ.എസ്ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനായിരുന്നു നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം മന്ത്രിയെ തേടി വന്നത് വിമർശനങ്ങളുടെയും ട്രോളുകളുടെയും ഒരു കൂമ്പാരം തന്നെയായിരുന്നു.

6204 ബസുകളാണ് കെ.എസ്.ആർ.ടി.സി.ക്ക്‌ ആകെയുള്ളത്. ഈ വർഷം ആദ്യം 4425 ബസുകൾ സർവീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. എന്നാൽ വീണ്ടും കോവിഡും ലോക്‌ഡൗണും കോർപറേഷനെ തളർത്തി. ഇതോടെ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു. കോവിഡിന് മുൻപുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കെ.എസ്.ആർ.ടി.സി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close